
ചെങ്ങന്നൂർ : മുളക്കുഴ സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 18-ന് നടക്കും.
രാവിലെ 7.30 ന് വി.കുർബ്ബാന, ഡോ: മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത .
9. - ന് പുത്തൻകാവിൽ മാർ പീലക്സിനോസ് തിരുമേനിയുടെ ഛായാചിത്രം അനാച്ഛാദനം.
9.15-ന് പുതുതായി പണികഴിപ്പിക്കുന്ന ആഡിറ്റോറിയത്തിൻ്റെ ശിലാസ്ഥാപനം.10-ന് പ്ലാറ്റിനം
ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം
ഡോ: മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത നിർവ്വഹിക്കും. വികാരി റവ.ഫാ.എൽവിൻ തോമസ് അധ്യക്ഷത വഹിക്കും.
മന്ത്രി സജി ചെറിയാൻ മുഖ്യ അതിഥി ആയി പങ്കെടുക്കും. ഭദ്രാസന സെ
ക്രട്ടറി റവ ഫാ. പി. കെ കോശി ,സാമുവേൽ ഐപ്പ് , ബിനു മുളക്കുഴ , സാമുവേൽ മാത്യു, ഉമ്മൻ മാത്യു എന്നിവർ പ്രസംഗിക്കും.
11-ന് ആദ്ധ്യാത്മിക സംഘടനകളുടെ വാർഷികം നടക്കും. ഒരു വർഷം നീണ്ടു നിൽക്കുന്ന പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് 50 ഓളം ഡയാലിസ് രോഗികൾക്ക് സഹായം ,നിർദ്ധരരായ കുട്ടികൾക്ക് ഉപരി പoനത്തിനുള്ള സഹായം , ക്യാൻസർ ബോധവൽക്കരണം ,ജീവിത പ്രചോതന ക്ലാസ് ,ഫുഡ് ഫെസ്റ്റ്, പത്തനാപുരം ഗാന്ധിഭവൻ സന്ദർശനം ,വിവിധ കലാപരിപാടികൾ എന്നിവ സംഘടിപ്പിക്കുമെന്ന് വികാരി
ഫാ: എൽവിൻ തോമസ് ,സാമുവേൽ ഐപ്പ്, ബിനുമുളക്കുഴ, സാമുവേൽ മാത്യു, ഉമ്മൻ മാത്യു,ബിനു ഏബ്രഹാം , ജോർജ് ഐപ്പ് ,ടി.സി വർഗീസ്,
ജോർജ് തോമസ്,
സാമുവേൽ മാത്യു,ഉമ്മൻ മാത്യു
എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.











