NEWS
മുളക്കുഴ രഞ്ജിനി വായനശാല വായന പക്ഷാചരണവും ഐ വി ദാസ് അനുസ്മരണവും
07/07/2026 07:13 PM IST
NILA

മുളക്കുഴ, മുളക്കുഴ രഞ്ജിനി വായനശാലയുടെ നേതൃത്വത്തിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി നടത്തിയ വിവിധ പരിപാടികളുടെ സമാപനം കുറിച്ചുകൊണ്ട് സംസ്ഥാന ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപക സെക്രട്ടറിമാരിൽ ഒരാളായ ഐ വി ദാസ്സിന്റെ അനുസ്മരണ ദിനമായ ചൊവ്വാഴ്ച
വായന പക്ഷാചാരണത്തിന്റെ സമാപന സമ്മേളനവും ഐ വി ദാസ് അനുസ്മരണവും സംഘടിപ്പിച്ചു.
അനുസ്മരണസമ്മേളനം കവിയും ഗാനരച യിതാവുമായ ജി നിഷികാന്ത് ഉത്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് അഡ്വ
റെഞ്ചി ചെറിയാൻ അധ്യക്ഷനായ സമ്മേളനത്തിൽ ചെങ്ങന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മറ്റിഗം അഡ്വ ദീപു ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി. കെ എൻ സദാനന്ദൻ,സോനു എൻ ആർ, പി കെ ശിവൻകുട്ടി, ഷിബു എസ്, അജി കെ ആർ, ഗീത ശിവൻകുട്ടി, ആമിന സൈനുദീൻ എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











