05:07pm 08 May 2026
NEWS
എംഎൽഎമാരുടെ പിന്തുണ സംബന്ധിച്ച പുറത്തുവന്ന ചിത്രം യഥാർത്ഥമല്ലെന്ന് മുകുൾ വാസ്നിക്.
08/05/2026  03:59 PM IST
ചെറുകര സണ്ണിലൂക്കോസ്
എംഎൽഎമാരുടെ പിന്തുണ സംബന്ധിച്ച പുറത്തുവന്ന ചിത്രം യഥാർത്ഥമല്ലെന്ന് മുകുൾ വാസ്നിക്

 

എംഎൽഎമാരുടെ പിന്തുണ സംബന്ധിച്ച് ഇംഗ്ലീഷ്  പത്രത്തിൽ  പുറത്തുവന്ന ചിത്രം യഥാർത്ഥമല്ലെന്ന് മുകുൾ വാസ്നിക് . അത് തെറ്റാണെന്നും യഥാർത്ഥമല്ലെന്നും വാസ്നിക് പ്രതികരിച്ചു.

എംഎൽഎമാരുടെ പേരും അതിന് നേരെയുള്ള കോളത്തിൽ ഇവർ ആരെ പിന്തുണയ്ക്കുന്നതെന്ന് സൂചിപ്പിക്കുന്ന വിവരവും അടങ്ങിയ മുകുൾ വാസ്നികിന്റെ കൈവമുണ്ടായിരുന്ന ലിസ്റ്റാണ് ചിത്രത്തിലുള്ളത്. ഇതിൽ പത്തോളം എംഎൽഎമാരുടെ പേരുകൾ കാണാം. സന്ദീപ് വാര്യർ, സജീവ് ജോസഫ്, ടി.ഒ. മോഹനൻ, സണ്ണി ജോസഫ്, ഉഷ വിജയൻ, ഐസി ബാലകൃഷ്ണൻ, ടി. സിദ്ധിഖ് എന്നീ എംഎൽഎമാരുടെ പേരുകൾ ഇതിൽ കൃത്യമായി കാണാൻ കഴിയും. ഐസി ബാലകൃഷ്‌ണൻ്റെ പേരിന് നേരെ കെ.സി, ആർ.സി എന്നെഴുതിയിട്ടുണ്ട്. മറ്റുള്ളവരുടെ പേരിന് നേരെ എല്ലാം കെ.സി. എന്ന് മാത്രമാണ് ഉള്ളത്. കെ.സി എന്നത് കെ.സി. വേണുഗോപാലും ആർ.സി. എന്നത് രമേശ് ചെന്നിത്തലയും ആണെന്നാണ് സൂചന.

അതേ സമയം കേരളത്തിലെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിന് കോൺഗ്രസ് എംഎൽഎമാരുടെയും ഘടകകക്ഷികളുടെയും അഭിപ്രായങ്ങൾ സ്വരൂപിച്ച റിപ്പോർട്ട് എഐസിസി നിരീക്ഷകർ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കൈമാറി.നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്‌നികുമാണ് റിപ്പോർട്ട് കൈമാറിയത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img