11:15pm 10 November 2026
NEWS
മുക്കോലിൽ കുടുംബയോഗത്തിന്റെ വാർഷിക കുടുംബ സംഗമം
20/08/2025  11:25 AM IST
nila
മുക്കോലിൽ കുടുംബയോഗത്തിന്റെ വാർഷിക കുടുംബ സംഗമം

ചെന്നിത്തല : മുക്കോലിൽ കുടുംബയോഗത്തിന്റെ വാർഷിക കുടുംബ സംഗമം ഫാ ജോൺ കെ വർഗ്ഗീസ് ഉത്ഘാടനം ചെയ്തു. കുടുംബ ഡയറക്ടറിയുടെ പ്രകാശനം അധ്യക്ഷനായിരുന്ന പ്രസിഡന്റ് പി ഒ ജോണിന് ആദ്യപ്രതി നൽകി നിർവ്വഹിച്ചു. റവ ഫാ ജോർജ്ജ് കോട്ടപ്പുറം, ഫാ തോമസ് പി മാത്യു, പാസ്റ്റർ കെ യോഹന്നാൻ ജോർജ്ജ്, എം ഐ പത്രോസ്, ജയിൻ ജോർജ്ജ്, ജോസഫ് ജോൺ, മോൻസി വർഗ്ഗീസ് എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ മെറിറ്റ് അവർഡുകളും, 80 വയസ്സ് കടന്ന മുതിർന്ന അംഗങ്ങൾക്കുള്ള ആദരവുകളും നൽകി.

ഭാരവാഹികളായി പ്രസിഡന്റ് പി ഒ ജോൺ പുളിമൂട്ടിൽ ബോബി വില്ല, സെക്രട്ടറി എം ഐ പത്രോസ് മുക്കോലിൽ, ട്രഷറർ ജയിൻ ജോർജ്ജ് ആയിക്കുന്നത്ത്, വൈസ് പ്രസിഡന്റ് പി ജി മാത്യു പുളിമൂട്ടിൽ, ജോയിന്റ് സെക്രട്ടറി മോൻസി വർഗ്ഗീസ്സ്, ക്ഷേമകാര്യസമതി കൺവീനർ പാസ്റ്റർ കെ യോഹന്നാൻ ജോർജ്ജ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.