11:27pm 07 November 2026
NEWS
സിപിഎം സംസ്ഥാന സമ്മേളനത്തിൽ സ്ഥലം എംഎൽഎ എം മുകേഷിന്റെ സാന്നിധ്യമില്ല
06/03/2025  04:40 PM IST
nila
സിപിഎം സംസ്ഥാന സമ്മേളനത്തിൽ സ്ഥലം എംഎൽഎ എം മുകേഷിന്റെ സാന്നിധ്യമില്ല

സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് പുരോ​ഗമിക്കവെ വാർത്തകളിൽ നിറയുന്നത് സ്ഥലം എംഎൽഎ എം മുകേഷിന്റെ അസാന്നിധ്യമാണ്. സാധാരണ നിലയിൽ പാർട്ടി സമ്മേളനം നടക്കുന്ന സ്ഥലത്തെ എംഎൽഎ പാർട്ടിക്കാരനാണെങ്കിൽ സമ്മേളനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സജീവമായി മുൻനിരയിൽ തന്നെ ഉണ്ടാകേണ്ടതാണ്. എന്നാൽ, സ്വന്തം മണ്ഡലത്തിൽ സിപിഎം സംസ്ഥാന സമ്മേളനം നടക്കുമ്പോൾ മുകേഷ് ജില്ലയിൽ പോലുമില്ല എന്നാണ് വിവരം. 

നടിയുടെ ലൈം​ഗികപീഡന പരാതിയിൽ പ്രതിയാക്കപ്പെട്ട മുകേഷ് എംഎൽഎക്ക് പാർട്ടി അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലെടുത്ത കേസിൽ കുറ്റപത്രം സമർപ്പിച്ചതിനു ശേഷം പാർട്ടി പരിപാടികളിൽ മുകേഷ് പങ്കെടുത്തിട്ടില്ല. സമ്മേളനത്തിന്റെ ലോഗോ പ്രകാശനത്തിലാണ് അവസാനം പങ്കെടുത്തത്. സംസ്ഥാന സമ്മേളന ദിവസം കൊല്ലത്ത് ഉണ്ടാവില്ലെന്ന് പാർട്ടിയെ അറിയിച്ചതിനാലാണ് തന്നെ ക്ഷണിക്കാത്തതെന്നാണ് മുകേഷിന്റെ വിശദീകരണം. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img