11:26pm 07 November 2026
NEWS
നടൻ മുകേഷ് സിപിഎം സംസ്ഥാന സമ്മേളന ന​ഗരിയിലെത്തി
08/03/2025  01:30 PM IST
nila
നടൻ മുകേഷ് സിപിഎം സംസ്ഥാന സമ്മേളന ന​ഗരിയിലെത്തി

നടനും കൊല്ലം എംഎൽഎയുമായ മുകേഷ് സിപിഎം സംസ്ഥാന സമ്മേളന ന​ഗരിയിലെത്തി. സ്വന്തം മ‍ണ്ഡലത്തിൽ സംസ്ഥാന സമ്മേളനം നടക്കുമ്പോൾ മുകേഷിന്റെ അസാന്നിധ്യം വലിയ ചർച്ചയായിരുന്നു. ഇതോടെയാണ് ഇന്ന് മുകേഷ് സമ്മേളനത്തിനെത്തിയത്. ജോലി സംബന്ധമായ തിരക്കുകൾ മൂലമാണ് രണ്ടു ദിവസവും സമ്മേളനത്തിൽ എത്താതിരുന്നത് എന്നായിരുന്നു മുകേഷിന്റെ പ്രതികരണം.

പാർട്ടി നേതൃത്വം ആവശ്യപ്പെട്ടതോടെയാണ് മുകേഷ് സമ്മേളന ന​ഗരിയിലേക്കെത്തിയത് എന്നാണ് സൂചന. പാർട്ടിയിൽ തനിക്ക് വിലക്കൊന്നുമില്ലെന്ന് മുകേഷ് പറഞ്ഞു. താൻ പാർട്ടി മെമ്പറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധി അല്ലെന്നും മുകേഷ് പറഞ്ഞു. 

കൊല്ലത്ത് നടക്കുന്ന സമ്മേളനത്തിൽ പാർട്ടി എംഎൽഎയായ മുകേഷ് ഇല്ലാത്തതിനെ കുറിച്ചുള്ള ചർച്ചകളുയർന്നിരുന്നു. കൊല്ലം എംഎൽഎ എന്ന നിലയിൽ മുഖ്യ സംഘാടകരിൽ ഒരാൾ ആവേണ്ടയാളായിരുന്നു മുകേഷ്. സംസ്ഥാന സമ്മേളന പ്രതിനിധിയല്ലെങ്കിലും ഉദ്ഘാടന സെഷനിൽ മുകേഷിനു പങ്കെടുക്കാമായിരുന്നു. എന്നാൽ ലൈംഗിക ആരോപണം ഉയർന്ന സാഹചര്യത്തിൽ മുകേഷിനെ പാർട്ടി മാറ്റിനിർത്തിയെന്ന ആരോപണങ്ങളുയർന്നിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img