01:28pm 29 April 2026
NEWS
അംബാനിയുടെ വീട്ടിൽ മാത്രം 600-ലേറെ ജോലിക്കാര്‍
24/02/2025  06:56 PM IST
nila
അംബാനിയുടെ വീട്ടിൽ മാത്രം 600-ലേറെ ജോലിക്കാര്‍

മുകേഷ് അംബാനിയുടെ വസതിയായ അന്റീലിയ എപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. സൗത്ത് മുംബൈയുടെ ഹൃദയഭാഗത്ത് നാലുലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിച്ചിരിക്കുന്ന ഈ വസതി ഇപ്പോൾ ചർച്ചകളിൽ ഇടംപിടിക്കുന്നത് ഇവിടുത്തെ ജീവനക്കാരെ കുറിച്ചുള്ള വിശേഷങ്ങളിലൂടെയാണ്. നാലുലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഈ വീട്ടിൽ മുകേഷ് അംബാനി, ഭാര്യ നിത അംബാനി, മക്കൾ അനന്ദ്, ആകാശ്, മരുമകൾ ശ്ലോക, കൊച്ചുമക്കളായ വേദ, പ്രിഥ്വി എന്നിവരാണ് താമസിക്കുന്നത്. ഇവിടെ അറുന്നൂറിലേറെ ജീവനക്കാരുണ്ട് എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 

ടിവി9 ഹിന്ദി പുറത്ത് വിട്ട റിപ്പോർട്ട് അനുസരിച്ച് ഇവിടെ ജോലി ചെയ്യുന്നവർ പരമ്പരാഗത വീട്ടുജോലിക്കാർ എന്ന സങ്കൽപ്പത്തിനും അപ്പുറമുള്ളവരാണ്. ഒരുകൂട്ടം ഉയർന്ന പ്രൊഫഷണൽ സംഘമാണ് അംബാനിയുടെ വീട്ടിൽ ജോലി ചെയ്യുന്നത്. ഷെഫ്, ഹൗസ്‌കീപ്പിങ്ങ് അംഗങ്ങൾ, പേഴ്‌സണൽ അറ്റന്റഡന്റ്, സെക്യൂരിറ്റി ഗാർഡ്, തുടങ്ങിയവർ ഈ സംഘത്തിലുണ്ട്. അതിശയിപ്പിക്കുന്ന ശമ്പള സ്‌കെയിലാണ് ഒരോരുത്തർക്കും ലഭിക്കുന്നത്. മുകേഷ് അംബാനിയുടെ സ്വകാര്യ ഡ്രൈവർക്ക് മാസം രണ്ട് ലക്ഷം രൂപയാണ് ശമ്പളം. 14,536 അടിസ്ഥാന പേ സ്‌കെയിലാണ് റിലയൻസ് ഇൻഡസ്ട്രീസിലെ സെക്യൂരിറ്റി ജീവനക്കാരന്റെ തുടക്കശമ്പളം. ഇത് 55,869 രൂപ സ്‌കെയിൽ വരെ പോവും.

 മികച്ച ശമ്പളത്തിന് പുറമേ മറ്റ് ആനുകൂല്യങ്ങളും ഇവിടുത്തെ ജോലിക്കാർക്കുണ്ട്. മെഡിക്കൽ ഇൻഷൂറൻസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കും. കൃത്യമായ വിശ്രമം, അവധി എന്നിവയും ഉറപ്പാക്കും. എഴുത്ത് പരീക്ഷ ഉൾപ്പെടെയുള്ള പ്രോസസിലൂടെയാണ് ഇവിടുത്തെ ജോലിക്കാരെ തെരഞ്ഞെടുക്കുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img