
ദോഹ: ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം അടുത്ത ചൊവ്വാഴ്ച (ജൂൺ 16) പുതിയ ഹിജ്റ വർഷത്തിന്റെ (1448 AH) തുടക്കം കുറിച്ചുകൊണ്ട് മുഹറം മാസത്തിലെ ആദ്യ ദിനമായിരിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു.
ഭൂമിക്ക് ചുറ്റുമുള്ള ചന്ദ്രന്റെ ഭ്രമണപഥത്തെ അടിസ്ഥാനമാക്കിയാണ് ഹിജ്റ മാസങ്ങളുടെ തുടക്കവും ഒടുക്കവും നിർണ്ണയിക്കുന്നത്. എന്നാൽ ഗ്രിഗോറിയൻ (ഇംഗ്ലീഷ്) മാസങ്ങൾ സൂര്യന് ചുറ്റുമുള്ള ഭൂമിയുടെ ചലനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ദാർ അൽ ഇഫ്താ പ്രസ്താവനയിൽ വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് ഖത്തർ കലണ്ടർ ഹൗസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഫൈസൽ അൽ അൻസാരി പറഞ്ഞത് ഇങ്ങനെ:
"വരുന്ന തിങ്കളാഴ്ച (മാസപ്പിറവി നിരീക്ഷണ ദിവസം) ദോഹ സമയം പുലർച്ചെ 5:55-ന് (ജിഎംടി 2:55) 1448-ലെ മുഹറം മാസപ്പിറവി സംഭവിക്കും."
തിങ്കളാഴ്ച സൂര്യാസ്തമയത്തിന് ശേഷം ഖത്തറിന്റെ ആകാശത്ത് ഏകദേശം 40 മിനിറ്റോളം ചന്ദ്രക്കല ദൃശ്യമാകുമെന്നും, പടിഞ്ഞാറോട്ട് നീങ്ങുന്തോറും ഈ സമയപരിധി വർദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










