
കൊച്ചി: കൊച്ചിയില്‍ ആറായിരത്തിലധികം ഇരട്ട വോട്ടെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍ പട്ടികയില്‍ കൊച്ചി നഗര പരിധിയില്‍ മാത്രം 6557 ഇരട്ട വോട്ട് കണ്ടെത്തി. കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലെ പന്ത്രണ്ട് ലക്ഷത്തിലധികം വോട്ടുകള്‍ പരിശോധിച്ചപ്പോള്‍ ആണ് 6557 ഇരട്ട വോട്ട് കണ്ടെത്തിയതെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു.
കൊച്ചി കോര്‍പ്പറേഷന്‍, തൃപ്പുണിത്തുറ, കളമശേരി, തൃക്കാക്കര, വൈപ്പിന്‍, കൊച്ചി നിയോജക മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടികയും, കോര്‍പ്പറേഷന്‍ വോട്ടര്‍ പട്ടികയും പരിശോധിച്ചതിലാണ് ഇത്തരത്തില്‍ ക്രമക്കേട് കണ്ടെത്തിയത്. 1208456 വോട്ടുകളില്‍ 130022 വോട്ടുകള്‍ സാമ്യമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കോര്‍പ്പറേഷന്‍ വോട്ടര്‍ പട്ടികയിലുള്ള അതേ പേരും, അഡ്രസ്സും , വീട്ടു നമ്പരും അടക്കം സമീപത്തെ തദ്ദേശ സ്ഥാപനങ്ങളിലും ഉണ്ട്. ഇത്തരത്തിലുള്ള 6557 ഇരട്ടവോട്ടുകളുടെ പട്ടിക ജില്ലാ കളക്ടര്‍ക്കും, തിരഞ്ഞെടുപ്പ് കമ്മീഷനും നല്‍കുമെന്ന് ഡിസിസി പ്രസിഡന്റ് അറിയിച്ചു.
ജില്ലയില്‍ മുന്‍ കാലങ്ങളില്‍ പല തിരഞ്ഞെടുപ്പുകളിലും ചില വാര്‍ഡുകളില്‍ ചുരുങ്ങിയ വോട്ടുകള്‍ക്കാണ് യുഡിഎഫ് പരാജയപ്പെട്ടത്. ആ സാഹചര്യത്തില്‍ ഇത്തരം ഇരട്ട വോട്ടുകള്‍ എത്തിച്ച് സിപിഎം നടത്തുന്ന കള്ളവോട്ട് അവസാനിപ്പിക്കാന്‍ ഇക്കാര്യത്തില്‍ കൃത്യവും നീതിയുക്തവുമായ അന്വേഷണം ആവശ്യമെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു. ഇത് സംബന്ധിച്ച് കമ്മീഷനും, ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ഇനി കൂട്ടിച്ചേര്‍ക്കല്‍ പട്ടിക പുറത്തു വരാനുണ്ട്, അത് പരിശോദിക്കുമെന്നും അദ്ദേഹം പറഞ്ഞു. എംആര്‍ അഭിലാഷ്, ആന്റണി കുരീത്തറ , ആന്റണി പൈനുതറ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Photo Courtesy - Google








