05:40am 13 November 2026
NEWS
കലൂർ സ്റ്റേഡിയം നവീകരണത്തിൽ ദുരൂഹ ഇടപാടുകളെന്ന്‌ മുഹമ്മദ് ഷിയാസ്
27/10/2025  06:24 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കലൂർ സ്റ്റേഡിയം നവീകരണത്തിൽ ദുരൂഹ ഇടപാടുകളെന്ന്‌ മുഹമ്മദ് ഷിയാസ്

കൊച്ചി: കലൂർ സ്റ്റേഡിയം നവീകരണത്തിൽ ദുരൂഹ ഇടപാടുകൾ നടന്നുവെന്ന് ഡിസിസി പ്രസിഡന്റ്  മുഹമ്മദ് ഷിയാസ്. ആരോട് ചോദിച്ചിട്ടാണ്  സ്റ്റേഡിയം നവീകരണത്തിനായി കൈമാറിയതെന്ന് ജിസിഡിഎ ചെയർമാൻ വ്യക്തമാക്കണം. മരം കൊള്ള നടത്തിയവർ സ്റ്റേഡിയം പരിസരത്തെയും മരം മുറിച്ചു നീക്കിയതിന് ജിസിഡിഎ മറുപടി പറഞ്ഞെ തീരൂ. എന്ത് കരാറാണ് ജിസിഡിഎയും ആന്റോ അഗസ്റ്റിനുമായി ഉണ്ടാക്കിയതെന്ന് പൊതു സമൂഹത്തെ ബോധ്യപ്പെടുത്തണം. നിരവധി തട്ടിപ്പുകൾ നടത്തിയതായി ആരോപണം നേരിടുന്നവരും നിലവിൽ കോടതിയുടെ  പരിഗണനയിലിരിക്കുന്ന കേസുകളിൽ പ്രതി ചേർക്കപ്പെട്ടവരുമാണ് സ്‌പോൺസർമാർ. ഇവരുമൊത്ത് സംസ്‌ഥാന മന്ത്രി നടത്തിയ വിദേശ യാത്രയെ കുറിച്ചും അന്വേഷണം വേണം. എന്ത് ഉറപ്പിലാണ് നവീകരണത്തിനായി സ്റ്റേഡിയം കൈമാറിയതെന്ന് ജിസിഡിഎ വ്യക്തമാക്കണം.ഇത് സംബന്ധിച്ച ചോദ്യങ്ങൾക്ക് നിന്റെയൊന്നും ചോദ്യങ്ങൾക്ക് മറുപടി പറയലല്ല  എന്റെ പണിയെന്ന്  പറയുന്ന മന്ത്രിയോട് നിന്റെയൊന്നും കൊള്ളയ്ക്ക് കൂട്ട നിൽക്കലല്ല ഞങ്ങളുടെ പണി എന്ന് പറയേണ്ടി വരും. എന്ത് മാനദണ്ഡത്തിലാണ് സ്‌പോൺസറെ തീരുമാനിച്ചത്. ഒട്ടും വിശ്വാസ്യതയില്ലാത്ത ഒരാളെ കൂട്ടുപിടിച്ച് വൻ കൊള്ളയ്ക്കാണ് സർക്കാരും ജിസിഡിഎയും ശ്രമിച്ചതെന്നും ഷിയാസ് ആരോപിച്ചു. മെസിയുടെ പേരിൽ കലൂർ  സ്റ്റേഡിയം മറിച്ചു വിൽക്കാൻ ശ്രമമുണ്ടായെന്നു പോലും സംശയിക്കണം. ലീഡർ കെ കരുണാകരന്റെ ഏറ്റവും വലിയ സംഭാവനയാണ് കലൂർ സ്റ്റേഡിയം. സ്റ്റേഡിയം ആർക്കും തീറെഴുതി നല്കാൻ കോൺഗ്രസ് അനുവദിക്കില്ലന്നും ഷിയാസ് മുന്നറിയിപ്പ് നൽകി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img