06:39pm 10 November 2026
NEWS
സംഘടിത ശ്രമത്തിലൂടെ ഭരണഘടനയെ അസ്ഥിരപ്പെടുത്താനുള്ള
നീക്കമാണ് സംഘപരിവാര്‍ നടത്തുന്നത് മുഹമ്മദ് ഷിയാസ്

29/07/2025  08:47 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സംഘടിത ശ്രമത്തിലൂടെ ഭരണഘടനയെ അസ്ഥിരപ്പെടുത്താനുള്ള  നീക്കമാണ് സംഘപരിവാര്‍ നടത്തുന്നത് മുഹമ്മദ് ഷിയാസ്
HIGHLIGHTS

കന്യാസ്ത്രീകളുടെ അറസ്റ്റില്‍ കോണ്‍ഗ്രസ് പ്രതിഷേധ സദസ് സംഘടിപ്പിച്ചു

കൊച്ചി: രാജ്യത്തിന്റെ ഭരണഘടന തിരുത്തിയെഴുതാന്‍ കഴിയാത്തവര്‍, ഭരണത്തിന്റെ തണലില്‍ സംഘടിത ശ്രമത്തിലൂടെ ഭരണഘടനയെ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണ് നടത്തുന്നതെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ഭരണഘടനയില്‍ നിന്ന് മതേതരത്വം സോഷ്യലിസം എന്നീ വാക്കുകള്‍ നീക്കണമെന്നായിരുന്നു സംഘപരിവാര്‍ ആവശ്യപ്പെട്ടത്. രാജ്യത്തെ സ്വത്തുക്കള്‍ ക്രൈസ്തവ മിഷനറികള്‍ക്ക് കീഴിലാണെന്ന, വഖഫ് നിയമത്തിന് ശേഷം ഓര്‍ഗനൈസറില്‍ വന്ന ലേഖനം തന്നെ സംഘപരിവാറിന്റെ യഥാര്‍ത്ഥ മുഖം വെളിവാക്കുന്നതായിരുന്നു. രാജ്യത്തെ ക്രൈസ്തവര്‍ക്കെതിരെ സംഘടിതമായ ആക്രമണമാണ് സംഘപരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡില്‍ കള്ള കേസില്‍ കുടുക്കി രണ്ട് കന്യാസ്ത്രീകളെ തട്ടിക്കൊണ്ടു പോകലും, മതപരിവര്‍ത്തനവും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കുറ്റവാളികളായി ചിത്രീകരിക്കുകയും തിരു വസ്ത്രത്തെ അപമാനിക്കുകയും ചെയ്ത ബിജെപിയുടെ ഫാസിസ്റ്റ് നടപടി ക്കള്‍ക്കെതിരെ വൈറ്റില ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈറ്റില ജംഗഷനില്‍ നടത്തിയ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഒറീസ, യുപി തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍, ക്രൈസ്തവ ദേവാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും, വൈദികര്‍ക്കും നേരെ നിരന്തരം അക്രമ പരമ്പരകള്‍ അരങ്ങേറുകയാണ്. ഈ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ബിജെപിയുടെയും, ആര്‍എസ്എസിന്റെയും രാഷ്ട്രീയ വിദ്യാഭ്യാസം തന്നെ ഇതര മതസ്ഥരെ അടിച്ചമര്‍ത്തുകയെന്നതാണ്, പിന്നെങ്ങനെയാണ് രാജ്യത്തിന്റെ ഭരണഘടനയെ സംരക്ഷിക്കാനാകുമെന്നും മുഹമ്മദ് ഷിയാസ് ചോദിച്ചു. 

ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ആന്റണി പൈനുതറ അധ്യക്ഷത വഹിച്ചു. ഉമ തോമസ് എംഎല്‍എ, കെപിസിസി ജന സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്, മുന്‍ ജിസിഡിഎ ചെയര്‍മാന്‍ എന്‍ വേണുഗോപാല്‍, മുന്‍ എംപി ചാള്‍സ് ഡയസ്, ജോസഫ് അലക്‌സ്, വി കെ മിനിമോള്‍, ജോഷി പള്ളന്‍, ജോസഫ് ആന്റണി, വി കെ തങ്കരാജ്, എം എക്‌സ് സെബാസ്റ്റ്യന്‍, എ രതീഷ്‌കുമാര്‍, ബാബു കൊമരോത്ത്, ലിജോ ജോസ്, മാലിനി കുറുപ്പ്, അഞ്ജന ടീച്ചര്‍, അഡ്വ. അനില്‍കുമാര്‍, മേഴ്‌സി ടീച്ചര്‍, സാബു വര്‍ഗീസ്, ജോണ്‍സണ്‍ മാഷ്, എന്നിവര്‍സംസാരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img