06:29am 11 November 2026
NEWS
പാതിവില തട്ടിപ്പ് പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമമെന്ന് മുഹമ്മദ് ഷിയാസ്
09/09/2025  05:57 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പാതിവില തട്ടിപ്പ് പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമമെന്ന് മുഹമ്മദ് ഷിയാസ്

കൊച്ചി: പാതിവില തട്ടിപ്പ് കേസിൽ പ്രതികളെ രക്ഷപെടുത്താൻ സിപിഎം - ബിജെപി നേതൃത്വം ശ്രമിക്കുന്നതായി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ അടക്കമുള്ളവർ ഉൾപ്പെട്ട കേസിൽ പ്രതികളെ രക്ഷിക്കാൻ സിപിഎം നേതാക്കൾ കടുത്ത സമ്മർദം ചെലുത്തുകയാണെന്ന് ഷിയാസ് ആരോപിച്ചു. പ്രത്യേക അന്വേഷണ സംഘം പിരിച്ചു വിട്ടത് സിപിഎം - ബിജെപി ഒത്തുതീർപ്പിൻറെ ഭാഗമാണ്. ആരോപണ വിധേയനായ എ എൻ രാധാകൃഷ്ണനെ എൻ ഡി എ സംസ്‌ഥാന വൈസ് ചെയർമാനാക്കിയ ബിജെപി തട്ടിപ്പിനിരയായവരെ  പരിഹസിക്കുകയാണ്. വോട്ടുകച്ചവടം നടത്തി പതിവില തട്ടിപ്പ് കേസും ഇല്ലാതാക്കാനാണ് ഇരു പാർട്ടികളും ശ്രമിക്കുന്നത്. കേസിലെ പ്രധാന പ്രതിയായ അനന്തുകൃഷ്ണനെ പൊലീസ് വഴിവിട്ട് സഹായിക്കുകയാണ്. തട്ടിപ്പിനിരയായവർ ഇപ്പോഴും പോലീസ് സ്റ്റേഷനുകളും എ എൻ രാധാകൃഷ്ണന്റെ ഓഫീസും കയറിയിറങ്ങുകയാണ്. പണം നൽകി പോലീസിനെ സ്വാധീനിക്കാനും ശ്രമങ്ങൾ നടക്കുന്നു. ആക്ഷൻ കൗസിൽ നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് കോൺഗ്രസ് പിന്തുണ നൽകും. പാതിവില തട്ടിപ്പ് കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങൾക്കെതിരെ കോൺഗ്രസ് ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും  മുഹമ്മദ് ഷിയാസ് മുന്നറിയിപ്പ് നൽകി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img