07:08pm 10 November 2026
NEWS
സാംസ്കാരിക സാഹിത്യ മേഖലയ്ക്ക് തീരാനഷ്ടം മുഹമ്മദ് ഷിയാസ്
02/08/2025  07:59 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സാംസ്കാരിക സാഹിത്യ മേഖലയ്ക്ക് തീരാനഷ്ടം മുഹമ്മദ് ഷിയാസ്

കൊച്ചി : അറിവിൻ്റെ സൂര്യതേജസാണ് മലയാളത്തോട് വിട പറഞ്ഞ സാനു മാഷെന്ന് ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്. ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനത്തിൻ്റെ അടുത്ത ബന്ധുവായിരുന്നു അദ്ദേഹം. ഡി സി സി യുടെ സബർമതി പഠന ഗവേഷണ കേന്ദ്രത്തിന് ഏറ്റവും വലിയ പിന്തുണ നൽകിയതും സബർമതിയുടെ പ്രവർത്തനങ്ങൾക്ക് മറക്കാനാവാത്ത പിന്തുണ നൽകിയതും സാനുമാഷായിരുന്നു. മലയാള ഭാഷയ്ക്ക് നിസ്തുല സംഭാവന നൽകിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. സാനുമാഷിൻ്റെ വേർപാടിലൂടെ മലയാളത്തിൻ്റെ ജ്ഞാന സൂര്യൻ അസ്തമിച്ചെന്ന് ഷിയാസ് അനുസ്മരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img