11:06pm 26 May 2026
NEWS
മുണ്ടംവേലി ഫ്ലാറ്റ് താമസക്കാരുടെ ആശങ്ക പരിഹരിക്കുമെന്ന് മുഹമ്മദ് ഷിയാസിന്റെ ഉറപ്പ്
26/05/2026  08:52 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മുണ്ടംവേലി ഫ്ലാറ്റ് താമസക്കാരുടെ ആശങ്ക പരിഹരിക്കുമെന്ന് മുഹമ്മദ് ഷിയാസിന്റെ ഉറപ്പ്
HIGHLIGHTS

>> ഫ്ലാറ്റ് നിർമാണത്തിൽ അടിമുടി അഴിമതി
>> വിജിലൻസ് അന്വേഷണം ആവശ്യപ്പെടും
>> ഫ്ലാറ്റിൽ ഉടൻ വിദഗ്ദ്ധ പരിശോധന നടത്തും

കൊച്ചി: പി ആൻഡ് ടി കോളനി നിവാസികളെ പുനരധിവസിപ്പിക്കാൻ നിർമിച്ച മുണ്ടംവേലി ഫ്ളാറ്റ് സമുച്ചയ നിർമാണത്തിൽ അടിമുടി ചട്ടലംഘനവും അഴിമതിയും നടന്നുവെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ്  ഷിയാസ് എം എൽ എ. എക്‌സ്ട്രാ ഹൈ ടെൻഷൻ വൈദ്യുതി ലൈനിന് തൊട്ടടുത്തായി ദൂരപരിധി ലംഘിച്ചാണ് ഫ്ലാറ്റ് നിർമിച്ചത്. ഇതുമൂലം ചെറിയ കാറ്റടിച്ചാൽ പോലും വൈദ്യുതോപകരണങ്ങൾ കേടാകുന്ന സ്‌ഥിതിയുണ്ട്. ചോർച്ച പരിഹരിക്കാനായി വിദഗ്ദ്ധ സമിതി നൽകിയ റിപ്പോർട്ട് അനുസരിച്ച് പരീക്ഷണാർഥമുള്ള അറ്റകുറ്റപ്പണി ഉടൻ നടത്തും. ഇക്കാര്യം ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫ്‌ളാറ്റ് വാസയോഗ്യമാണോ എന്ന് വിദഗ്ധ പരിശോധന നടത്തേണ്ടത് അനിവാര്യമാണ്. നിർമാണത്തിലെ അപാകത മൂലം ഫ്ലാറ്റുകൾ ചരിയുന്ന സ്‌ഥിതിയുണ്ട്. കെട്ടിടത്തിൻെറ ഉറപ്പ് പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തുമെന്നും ഷിയാസ് പറഞ്ഞു.
ഫ്ലാറ്റ് നിർമാണത്തിൽ അടിമുടി അഴിമതി നടന്നുവെന്ന് ഷിയാസ് കുറ്റപ്പെടുത്തി. വിജിലൻസ്  അന്വേഷണം നടത്തി കുറ്റക്കാരിൽ നിന്ന്   നഷ്ടപരിഹാരം ഈടാക്കണമെന്ന് ഷിയാസ് ആവശ്യപ്പെട്ടു. മുണ്ടംവേലി ഫ്ലാറ്റിൽ താമസിക്കുന്ന കുടുംബങ്ങൾ ഇന്നലെ ജിസിഡിഎ ഓഫിസിന് മുന്നിൽ സമരം നടത്തി. മുഹമ്മദ് ഷിയാസ് എം എൽ എയുടെ ഉറപ്പിനെ തുടർന്ന് സമരം അവസാനിപ്പിച്ചു. താമസക്കാരുടെ ദുരിതം ഉടൻ പരിഹരിക്കുമെന്ന് ഷിയാസ് ഉറപ്പ് നൽകി.
ഏഴ് കുടുംബങ്ങൾക്കായി നേരിട്ടെത്തി സമരം നയിച്ച എം വി ഗോവിന്ദനും, പി രാജീവും സതീഷും അടക്കമുള്ള നേതാക്കൾ 86 കുടുംബങ്ങളുടെ ദുരിതം നേരിൽ കാണാൻ എത്താത്തത് എന്തുകൊണ്ടാണെന്നും ഷിയാസ് ചോദിച്ചു. ജനങ്ങളെ വഞ്ചിക്കുകയാണ് പിണറായി സർക്കാരും സിപിഎമ്മും ചെയ്തതെന്നും ഷിയാസ് ആരോപിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img