
ദോഹ: കഴിഞ്ഞദിവസം ഖത്തറിൽ അന്തരിച്ച പ്രമുഖ വ്യവസായിയും കെ. എം. സി. സി ഖത്തർ സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ടും ജീവകാരുണ്യ പ്രവർത്തകനുമായ കെ. മുഹമ്മദ് ഈസയുടെ അനുസ്മരണം കൊടിയത്തൂർ പെയിൻ ആന്റ് പാലിയേറ്റീവ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. പ്രസിഡണ്ട് എം. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. കെ. എം. സി.സി. ഖത്തർ തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് ഇ. എ. നാസർ അനുസ്മരണ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ്, കൊടിയത്തൂർ ഖാസി എം. എ. അബ്ദുസ്സലാം, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ, മെമ്പർ ടി കെ അബൂബക്കർ മാസ്റ്റർ, കെ. പി. യു. അലി, എം. എ. അബ്ദുറഹ്മാൻ, പി. മുഹമ്മദ്, സി. വി. എ. കുട്ടി, ടി.കെ. അബ്ദുല്ലത്വീഫ്, പി. എം. നാസർ മാസ്റ്റർ, ടി.ടി. അബ്ദുഹ്മാൻ പ്രസംഗിച്ചു. കൊടിയത്തൂർ പാലിയേറ്റീവ് അസോസിയേഷൻ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളുടെ കരുത്തും അത്താണിയുമായിരുന്നു. കലാ, കായിക സംരംഭങ്ങളെയും കലാകാരന്മാരെയും അതിരറ്റ് സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത സഹൃദയനായിരുന്നു മുഹമ്മദ് ഈസയെന്ന് പ്രസംഗകർ അഭിപ്രായപ്പെട്ടു.











