03:45pm 30 October 2026
NEWS
മുഅമർ ഗദ്ദാഫിയുടെ മകൻ സെയ്ഫ് അൽ ഇസ്‌ലാം ഗദ്ദാഫി കൊല്ലപ്പെട്ടു
04/02/2026  10:16 AM IST
nila
 മുഅമർ ഗദ്ദാഫിയുടെ മകൻ സെയ്ഫ് അൽ ഇസ്‌ലാം ഗദ്ദാഫി കൊല്ലപ്പെട്ടു

കെയ്‌റോ: ലിബിയൻ മുൻ ഏകാധിപതി മുഅമർ ഗദ്ദാഫിയുടെ മകൻ സെയ്ഫ് അൽ ഇസ്‌ലാം ഗദ്ദാഫി കൊല്ലപ്പെട്ടു. ലിബിയയിലെ സിൻടൻ നഗരത്തിൽ വീട്ടുതടങ്കലിലായിരുന്ന സെയ്ഫിനെ സായുധരായ നാലുപേരാണ് വെടിവച്ചു കൊലപ്പെടുത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.  ട്രിപ്പോളിയിൽ നിന്ന് ഏകദേശം 136 കിലോമീറ്റർ തെക്ക് കിഴക്കാണ് സിൻടൻ നഗരം. വിമതരുടെ വീട്ടുതടങ്കലിലായിരുന്നു സെയ്ഫ്. 

മുഅമർ ഗദ്ദാഫിയുടെ പിൻഗാമിയായി കണക്കാക്കപ്പെട്ടിരുന്ന 53കാരനായ സെയ്ഫ്, ലിബിയയിലെ ഏറ്റവും ശക്തനും സ്വാധീന ശേഷിയുമുള്ള വ്യക്തിയായാണ് വിലയിരുത്തുന്നത്. ഗദ്ദാഫിയുടെ ഭരണകാലത്ത് ലിബിയയുടെ പ്രമുഖ നേതാവായിരുന്നു സെയ്ഫ്. ഗദ്ദാഫിയുടെ ഭരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 2011ൽ രാജ്യത്ത് നടന്ന പ്രതിഷേധങ്ങളെ അടിച്ചമർത്തിയതിന് 2015ൽ സെയ്ഫിന് ലിബിയൻ കോടതി വധശിക്ഷ വിധിച്ചിരുന്നു. മനുഷ്യത്വഹീനമായ നീക്കങ്ങളുടെ പേരിൽ രാജ്യാന്തര ക്രിമിനൽ കോടതിയും സെയ്ഫിനെതിരെ കേസെടുത്തിരുന്നു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img