04:39pm 05 November 2026
NEWS
എം.ടി.എം മിഷൻ ഹോസ്പിറ്റൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
21/01/2025  02:54 PM IST
Nasar
എം.ടി.എം മിഷൻ ഹോസ്പിറ്റൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ശാസ്താംകോട്ട : പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ പത്തൊമ്പതാമത് ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ച് ശാസ്താംകോട്ട എം.ടി.എം മിഷൻ ഹോസ്പിറ്റൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ചെങ്ങന്നൂർ ഭദ്രാസനാധിപൻ  ഡോ. മാത്യൂസ് മാർ തിമോത്തിയോസ് ക്യാമ്പ്  ഉദ്ഘാടനം ചെയ്തു. ചാപ്പൽ മാനേജർ ഫാ. സാമുവൽ ജോർജ്  അധ്യക്ഷത വഹിച്ച ചടങ്ങിൽ എം ടി എം എം എം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഫാ. എബ്രഹാം എം വർഗീസ്, ട്രഷറർ അനിൽ മത്തായി, ബോർഡ് അംഗങ്ങളായ റോയി മുതുപിലാക്കാട്, കെ. കെ ഡാനിയേൽ, ഫാ. മാത്യു വി തോമസ്  എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img