02:27am 07 November 2026
NEWS
ഈസ്സ ക്ക യെ അനുസ്മരിച്ചു എം എസ് എസ്
18/02/2025  01:14 PM IST
ഈസ്സ ക്ക യെ അനുസ്മരിച്ചു എം എസ് എസ്

എം എസ് എസ് ഖത്തർ ഉപദേശക സമിതി അംഗവും ഖത്തറിലെ വ്യാപാര പ്രമുഖനും കലാ കായിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകനുമായ കെ മുഹമ്മദ് ഈസയുടെ വിയോഗത്തിൽ എം എസ് എസ് ഖത്തർ ചാപ്റ്റർ അനുശോചന യോഗം സംഘടിപ്പിച്ചു. 

ഒരുപാട് നല്ല കാര്യങ്ങൾ ചെയ്ത് ഒരുപാട് പേർക്ക് ആശ്വാസമായി വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച, ഇടപഴകിയ മനുഷ്യ മനസ്സുകളെയെല്ലാം ആഴത്തിൽ സ്വാധീനിച്ച നമ്മുടെ കെ മുഹമ്മദ് ഈസയെന്ന ഈസക്ക ഏറ്റെടുക്കുന്ന ഏത് പ്രവർത്തനവും ചിട്ടയോടും ഭംഗിയോടും നടത്താൻ ഓടി നടന്ന ഈസ സാഹിബ്, ആരോടൊക്കെ ഏതൊക്കെ മേഖലയിൽ ഈസക്ക ഇടപെട്ടിരുന്നോ അവരൊക്കെ ഈസക്കക്ക് സ്വന്തവും അവർക്ക് ഈസക്ക സ്വന്തവുമായിരുന്നു. മിസൈമീറിലെ വലിയ പള്ളിക്ക് ഉൾകൊള്ളാൻ സാധിക്കാത്ത അത്ര ആളുകൾ അദ്ദേഹത്തിനെ യാത്രയയക്കാൻ വന്നുവെങ്കിൽ ആ മനുഷ്യൻ ഖത്തറിലെ ഇന്ത്യൻ സമൂഹത്തോട് നടത്തിയ ആത്മാർത്ഥമായ ഇടപെടലുകൾ ഒന്നുകൊണ്ട് മാത്രമാണെന്ന് എം എസ് എസ് വേദിയിൽ സംസാരിച്ച ഓരോരുത്തരും അഭിപ്രായപ്പെട്ടു. 

യോഗത്തിൽ കെ മുഹമ്മദ് ഈസയുടെ പുത്രൻ നൗഫൽ, മരുമകൻ ആസാദ് എന്നിവർ പങ്കെടുത്തു. അനുസ്മരിച്ചു കൊണ്ട് എസ് എ എം ബഷീർ, അബ്ദുന്നാസർ നാച്ചി, ഹുസൈൻ (അൽ മുഫ്ത), അബ്ദു പാപ്പിനിശ്ശേരി, കെ എം എസ് ഹമീദ്, റഈസ് അലി, ജുനൈസ്, അഷ്‌റഫ് ജമാൽ, നാസർ കറുകപ്പാടത്ത് , ഹാരിസ്. കെ. പി, അബ്ദുൽ മുത്തലിബ്, ഷാജഹാൻ, ഹംസ, ഫർസാദ് അസീസ്, ആദം കുഞ്ഞി, പി വി എ നാസർ  ഖലീൽ പരീദ്, ഷഹീൻ ഷാഫി തുടങ്ങി നിരവധി പേർ സംസാരിച്ചു. യോഗത്തിന് എം എസ് എസ് ജനറൽ സെക്രട്ടറി ഫാസിൽ ഹമീദ് സ്വാഗതവും, എം എസ് എസ് അദ്ധ്യക്ഷൻ എം പി ഷാഫി ഹാജി അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ ഹാഷിർ നന്ദി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img