02:47am 11 November 2026
NEWS
ഭരണഘടന സംരക്ഷണത്തിന് പൊതുസമൂഹം ജാഗ്രത പാലിക്കണം എം എസ് എസ്
01/09/2025  11:20 AM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഭരണഘടന സംരക്ഷണത്തിന് പൊതുസമൂഹം ജാഗ്രത പാലിക്കണം എം എസ് എസ്
HIGHLIGHTS

മുസ്ലിം സർവീസ് സൊസൈറ്റി പെരുമ്പാവൂർ നിയോജക മണ്ഡലം പ്രസിഡൻറ് അഡ്വക്കേറ്റ് സി കെ സൈദ് മുഹമ്മദാലി, ജനറൽ സെക്രട്ടറി കെ എം നാസർ എന്നിവർ .

പെരുമ്പാവൂർ :രാജ്യത്തിൻറെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിനും ഭരണഘടന സംരക്ഷണം ഉറപ്പുവരുത്തുന്നതിനും രാജ്യത്തെ മുഴുവൻ ജനങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് മുസ്ലിം സർവീസ്  സൊസൈറ്റി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വക്കേറ്റ് പി കെ അബൂബക്കർ പറഞ്ഞു.പെരുമ്പാവൂരിൽ  നിയോജക മണ്ഡലം എംഎസ്എസ് വാർഷിക ജനറൽബോഡി യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നല്ല വ്യക്തി നല്ല സമൂഹം എന്ന ലക്ഷ്യവുമായി സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗത്ത് ജാതിമത വർഗ്ഗ വർണ്ണ വ്യത്യാസമില്ലാതെ മുഴുവൻ മനുഷ്യർക്കും സേവനമനുഷ്ഠിക്കുക എന്നത് കാലഘട്ടത്തിൻറെ ആവശ്യമാണെന്നും ഇതിനായി ജനാധിപത്യ സംരക്ഷണത്തിൽ ഇന്ത്യൻ ജനത ഒറ്റക്കെട്ടായി നിലനിൽക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുസ്ലിം സർവീസ് സൊസൈറ്റി എറണാകുളം ജില്ലാ പ്രസിഡണ്ട് പി ഇ മിർസ വാഹിദ് അധ്യക്ഷത വഹിച്ചു.എം എസ് എസ് എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ഡോക്ടർ കെ കെ മുഹമ്മദ് യൂസഫ്, ജില്ലാ വൈസ് പ്രസിഡണ്ട് കെ എ അബ്ദുൽ നാസർ എന്നിവർ പ്രസംഗിച്ചു.പെരുമ്പാവൂർ മുസ്ലിം സർവീസ് സൊസൈറ്റിയുടെ പുതിയ ഭാരവാഹികളായി അഡ്വക്കറ്റ് സി കെ സൈദ് മുഹമ്മദാലി പ്രസിഡൻറ്, അൻവർ വെട്ടത്ത് ,കെ എം സലിം വൈസ് പ്രസിഡണ്ടുമാർ, കെ എം നാസർ ജനറൽ സെക്രട്ടറി, പി കെ കൊച്ചുണ്ണി എം എം ഉമ്മർ ജോയിൻ സെക്രട്ടറിമാർ, കെ എ ഹാറൂൺ ട്രഷറർ, എക്സിക്യൂട്ടീവ് മെമ്പർമാരായി നസീർ ഹുസൈൻ ,എൻ എ പരീത്, ബഷീർ കെ എം,, നാസർ കോന്നംകുടി, എംപി ബാവ മാസ്റ്റർ എന്നിവരെയും സംസ്ഥാന കൗൺസിൽ അംഗമായി എൻ എ മൻസൂറിനേയും തെരഞ്ഞെടു ത്തു.ജില്ലാ നിരീക്ഷകൻ കെ എ അബ്ദുനാസർ തെരഞ്ഞെടുപ്പിന് നേതൃത്വം കൊടുത്തു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img