
എം എസ് എസ് 46 മത് സ്ഥാപക ദിനാചരണത്തോടനുബന്ധിച്ച് പെരുമ്പാവൂരിൽ എംഎസ്എസ് അംഗത്വ കാമ്പയിൻ ഉമർ കോട്ടയലിന് അംഗത്വം നൽകി പ്രസിഡണ്ട് സി കെ സൈദ് മുഹമ്മദലി നിർവഹിക്കുന്നു.
പെരുമ്പാവൂർ മുസ്ലിം സർവീസ് സൊസൈറ്റിയുടെ 46 ആമത് വാർഷിക സ്ഥാപക ദിന വാർഷികത്തോടനുബന്ധിച്ച് മുസ്ലിം സർവീസ് സൊസൈറ്റി പെരുമ്പാവൂർ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപക ദിനാചരണവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും എം എസ് എസ് അംഗത്വ കാമ്പയനും തുടക്കം കുറിച്ചു.
പെരുമ്പാവൂർ എംഎസ്എസ് ഹോളിൽ നടന്ന എംഎസ്എസ് സ്ഥാപക ദിനാചരണ യോഗത്തിൽ പ്രസിഡണ്ട് അഡ സി കെ സൈദ് മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി കെ എം നാസർ എം എസ് എസ് നാലര പതിറ്റാണ്ട് പിന്നിടുന്ന സ്നേഹ സ്പർശം പ്രമേയ വിഷയാവതരണം നടത്തി .
മെമ്പർഷിപ്പ് കാംബേ ഉദ്ഘാടനത്തിന്റെ ഭാഗമായി ഉമ്മർ കോട്ടയിൽ. എം പി ഹസൈനാർ എന്നിവർക്ക് ലൈറ്റ് മെമ്പർഷിപ്പ് നൽകി ഉദ്ഘാടനം ചെയ്തു.
തുടർന്ന് അപൂർവ്വ രോഗത്തിന് ചികിത്സ തേടുന്ന പെരുമ്പാവൂർ നഗരസഭയിലെ വിദ്യാർത്ഥിnക്കുള്ള മെഡിക്കൽ ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം നഗരസഭ കൗൺസിലർ കെ ബി നൗഷാദ് ,ആതിര എന്നിവർ ചേർന്ന് നിർവഹിച്ചു.
സവിശേഷ കഴിവുകളുള്ള വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്കുള്ള പഠന സഹായ ഉപകരണ വിതരണവും വിപുലമായ എം എസ് എസ് സ്ഥാപക ദിന സംഗമവും നടത്തുവാനും തീരുമാനിച്ചു.
ലോകസമാധാനത്തിന് വിഘാതമായി നിൽക്കുന്ന അമേരിക്ക ഇസ്രായേൽ യുദ്ധ ഭീകരത അവസാനിപ്പിക്കുവാൻ ചേരിചേര നയത്തിൽ അധിഷ്ഠിതമായി ഇന്ത്യ ക്രിയാത്മകമായി ഇടപെടണമെന്ന് എംഎസ്എസ് സ്ഥാപക ദിന യോഗം പ്രമേയത്തിലൂടെ അഭ്യർത്ഥിച്ചു.
എംഎസ്എസ് പെരുമ്പാവൂർ യൂണിറ്റ് ട്രഷറർ കെ എ ഹാറൂൺ, ഉമർ കോട്ടയിൽ, എഴുത്തുകാരൻ എൻ എം പരീത് ,എംപി അസൈനാർ പ്രസംഗിച്ചു
Photo Courtesy - Google









