11:49am 13 November 2026
NEWS
സാമൂഹിക പ്രവർത്തന മികവിന് ‘റൗദ അവാർഡ്’; എംഎസ്ഡിഎഫ് വിശദാംശങ്ങൾ പ്രഖ്യാപിച്ചു
22/12/2025  11:35 AM IST
nila
സാമൂഹിക പ്രവർത്തന മികവിന് ‘റൗദ അവാർഡ്’; എംഎസ്ഡിഎഫ് വിശദാംശങ്ങൾ പ്രഖ്യാപിച്ചു

ദോഹ: സാമൂഹിക പ്രവർത്തന രംഗത്തെ മികവ്അംഗീകരിക്കുന്നതിനായി ഖത്തർ സോഷ്യൽ ഡെവലപ്‌മെന്റ് ആൻഡ് ഫാമിലി മന്ത്രാലയം (MSDF) ‘റൗദ അവാർഡ് ഫോർ എക്സലൻസ് ഇൻ സോഷ്യൽ വർക്ക്’അവാർഡ്നൽകുമെന്ന് പ്രഖ്യാപിച്ചു. ദോഹയിൽ നടന്നവാർത്താസമ്മേളനത്തിലാണ് അവാർഡിന്റെ വിശദാംശങ്ങൾ അവതരിപ്പിച്ചത്.ഖത്തറിലെ വ്യക്തികൾ, കുടുംബങ്ങൾ, സ്ഥാപനങ്ങൾ എന്നിവരുടെ സാമൂഹിക രംഗത്തെ നവീനവും ദീർഘകാല ഫലപ്രദവുമായ സംഭാവനകളെ ആദരിക്കുന്ന ആദ്യ ഔദ്യോഗിക ദേശീയ അവാർഡാണിത്. ഖത്തർ നാഷണൽ വിഷൻ 2030-നോട് യോജിച്ച് മനുഷ്യ–സാമൂഹിക വികസനവും ‘കരുതലിൽ നിന്ന് ശാക്തീകരണത്തിലേക്കുള്ള’ മാറ്റവും പ്രോത്സാഹിപ്പിക്കുകയാണ് അവാർഡിന്റെ ലക്ഷ്യം.
സ്വകാര്യ മേഖലയും മാധ്യമങ്ങളും അവാർഡിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിക്കുമെന്ന് അവാർഡ് സി.ഇ.ഒ. അബ്ദുൽ അസീസ് ഇബ്രാഹിം അൽ ഇഷാഖ് വ്യക്തമാക്കി. സുതാര്യതയും നീതിയും ഉറപ്പാക്കുന്ന കർശനമായ മൂല്യനിർണയ സംവിധാനത്തിലൂടെയാണ് ജേതാക്കളെ തിരഞ്ഞെടുക്കുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img