NEWS
എം. എസ് - ഓഫീസ് ടൂൾസ് എസ്സെൻഷ്യൽ സ്കിൽസ്" സംസ്കൃതി കരിയർ ഗൈഡൻസ് സെമിനാർ ശ്രദ്ദേയമായി
06/03/2025 09:31 PM IST

ദോഹ : സംസ്കൃതി ഖത്തർ കരിയർ ഗൈഡൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മൈക്രോസോഫ്റ്റ് ഓഫീസ് ടൂൾസ് എസ്സെൻഷ്യൽ സ്കിൽസ്" എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
ന്യൂ സലാത്ത സ്കിൽസ് ഡെവലപ്മെന്റ് സെന്ററിൽ നടന്ന പരിപാടിയിൽ ഹാഷിം ഇർഷാദ് (ഫിനാൻഷ്യൽ അഡ്വൈസർ), ശംസുദ്ധീൻ (ഫിനാൻസ് സ്പെഷ്യലിസ്റ്റ്) എന്നിവർ നേതൃത്വം നൽകി. എക്സൽ, വേർഡ്, പവർപോയിന്റ് എന്നീ ടൂളുകളുടെ പ്രായോഗിക പ്രയോജനങ്ങൾ പങ്കുവച്ചു.
സംസ്കൃതി പ്രസിഡന്റ് സാബിത്ത് സഹീർ, സെക്രട്ടറി ബിജു പി. മംഗലം എന്നിവർ ചടങ്ങിൽസംസ്കൃതിയുടെ ഉപഹാരം കൈമാറി. ഷെജി വലിയകത്ത് , കരിയർ ഗൈഡൻസ് കൺവീനർ സ്വാഗതവും സംസ്കൃതി വൈസ് പ്രസിഡന്റ് ശിഹാബ് തൂണേരി നന്ദി രേഖപ്പെടുത്തി
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











