08:14pm 25 April 2026
NEWS
ധനുഷിന്റെ സംവിധാനത്തിൽ നായകിയാകുന്ന മൃണാൾ താക്കൂർ...
24/04/2026  12:49 PM IST
Cinema desk
ധനുഷിന്റെ സംവിധാനത്തിൽ നായകിയാകുന്ന മൃണാൾ താക്കൂർ...

 

തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളും, സംവിധായകനുമായ ധനുഷ്  'പ.പാണ്ടി', 'രായൺ', നിലവ്ക്കു എൻ മേൽ എന്നടി കോപം', 'ഇഡ്‌ലി കഡൈ'  ഉൾപ്പെടെയുള്ള ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ധനുഷ് നായകനായി അഭിനയിച്ച് അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം 'കര'യാണ്.   ഈ ചിത്രം പൂർത്തിയാക്കിയതിന് ശേഷം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന തൻ്റെ 55-ാമത്തെ ചിത്രത്തിലാണ് ധനുഷ് ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ഇതോടൊപ്പം തന്നെ ധനുഷ് അടുത്ത്  ഒരു ചിത്രം സംവിധാനം ചെയ്യാനും തയ്യാറായി വരികയാണ് എന്നുള്ള വാർത്ത പുറത്തുവന്നിട്ടുണ്ട്. ഈ ചിത്രം 60-70 കാലഘട്ടത്തിൽ നടക്കുന്ന ഒരു  കഥയുടെ പശ്ചാത്തലത്തിൽ ഒരു പീരിയഡ് ചിത്രമായിട്ടാണത്രെ ഒരുക്കുന്നത്. ഒരു സ്ത്രീ കഥാപാത്രത്തിനെ പ്രധാനമാക്കി ചിത്രീകരിക്കാനിരിക്കുന്ന ഈ ചിത്രത്തിൽ നടി മൃണാൾ താകൂരാണത്രെ ആ കഥാപാത്രം അവതരിപ്പിക്കുന്നത്. ധനുഷും, മൃണാൾ താക്കൂറും പ്രണയത്തിലാണെന്നുള്ള വാർത്തകൾ മുൻപ് പ്രചരിച്ചിരുന്നു എന്നുള്ളത് ശ്രദ്ധേയമാണ്. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ജൂൺ മാസത്തിൽ ആരംഭിക്കുമെന്നുള്ള റിപ്പോർട്ടുമുണ്ട്. അങ്ങിനെയെങ്കിൽ ബോളിവുഡിലും, ടോളിവുഡിലും പ്രശസ്തയായ മൃണാൾ താക്കൂർ തമിഴിൽ അഭിനയിക്കുന്ന ആദ്യത്തെ ചിത്രമായിരിക്കും ഇത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img