03:06am 04 September 2026
NEWS
ആലപ്പുഴയിൽ മിസ്റ്റർ ആൻഡ് മിസിസ്സ് ബോഡി ബിൽഡിംഗ് ചാംപ്യൻഷിപ്പ് 12 ന്
10/01/2025  12:21 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ആലപ്പുഴയിൽ മിസ്റ്റർ ആൻഡ് മിസിസ്സ്  ബോഡി ബിൽഡിംഗ് ചാംപ്യൻഷിപ്പ് 12 ന്

കൊച്ചി: നാലര പതിറ്റാണ്ടിൻ്റെ പേരും പെരുമയുമായി ആലപ്പുഴ കാട്ടൂർ ഹെർക്കുലിസ് ജിം നാൽപ്പത്തിയഞ്ചാം വയസ്സിലേക്ക്.
ആഘോഷ പരിപാടികളുടെ ഭാഗമായി ഹെർക്കുലിസ് ജിമ്മിൻ്റെ നേതൃത്വത്തിൽ ജനുവരി 12 ന് കലവൂർ എൻ.ഗോപിനാഥ് ഇൻഡോർ സ്റ്റേഡിയത്തിൽ മിസ്റ്റർ ആൻഡ് മിസിസ്സ് ആലപ്പുഴ ബോഡി ബിൽഡിംഗ് ആൻഡ് ഫിസിക് ചാംപ്യൻഷിപ്പ് നടക്കും. ആലപ്പുഴ ഡിസ്ട്രിക്റ്റ് ബോഡി ബിൽഡിംഗ് അസ്സോസിയേഷനുമായി സഹകരിച്ചാണ് മത്സരം നടത്തുന്നത്.
മണ്ണഞ്ചേരി ഇൻസ്പെക്റ്റർ ഓഫ് പോലീസ് ടോൾസൻ ജോസഫ് ഉദ്ഘാടനം ചെയ്യും. ചീഫ് ഇൻസ്ട്രക്റ്റർ വിൽസൺ പ്രസൻ്റേഷൻ്റെ സാന്നിധ്യത്തിൽ ചേരുന്ന ഉദ്ഘാടന സമ്മേളനത്തിൽ കെ.പി.വേണു നാഥൻ, റിട്ട. എസ് പി സുനിൽ ജേക്കബ് , മികച്ച അധ്യാപകനുള്ള രാഷ്ട്രപതിയുടെ മെഡൽ നേടിയ രാധാകൃഷ്ണ പണിക്കർ തുടങ്ങിയവർ പങ്കെടുക്കും. 
രാജ്യത്തിന് അഭിമാനകരമായി മാറിയ ഒട്ടേറെ പ്രതിഭകളെ വാർത്തെടുത്ത സ്ഥാപനമാണ് ഹെർക്കുലീസ്. ആധുനിക പരിശീലന മുറകളും ഉപകരണങ്ങളും പ്രയോജനപ്പെടുത്തിയാണ് സ്ഥാപനം പ്രവർത്തിക്കുന്നത്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img