NEWS
എം.പിമാരായ അടൂർ പ്രകാശും ഹാരിസ് ബീരാനും KBF അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി
20/01/2026 11:56 AM IST
nila

ദോഹ:ഹ്രസ്വസന്ദർശനാർത്ഥം ഖത്തറിൽ എത്തിയ എം.പിമാരായ അടൂർ പ്രകാശും, ഹാരിസ് ബീരാനും കേരള ബിസിനസ് ഫോറം (KBF) സംഘടിപ്പിച്ച “മീറ്റ് ദ ലീഡർ” പരിപാടിയിൽപങ്കെടുത്തു. ഇരുവരും KBF അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി.
സമ്മേളനത്തിൽ എം.പിമാർ KBF അംഗങ്ങളുമായി സംവദിക്കുകയും പ്രവാസി വ്യവസായ രംഗവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ അഭിപ്രായങ്ങൾ പങ്കുവെക്കുകയും ചെയ്തു. കെ ബി എഫ് പ്രസിഡന്റ് ഷഹീൻ ഷാഫി അധ്യക്ഷതവഹിച്ചു.
KBF വൈസ് പ്രസിഡന്റ് ഷെജി വലിയകത്ത് സ്വാഗതവും
എം.സി മെമ്പർ ശ്രീജിത്ത് പുളിഞ്ചേരി നന്ദിയും പറഞ്ഞു.
കെബിഫ് അംഗങ്ങളുടെ നേതൃത്വത്തിൽ
നേതൃത്വത്തിൽ അടൂർ പ്രകാശിനെയും ഹാരിസ് ബീരാനെയും പൊന്നാട അണിയിച്ച് ആദരിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











