08:49am 29 April 2026
NEWS
വിവാഹിതയായ യുവതി മറ്റൊരാളുമായി ലൈം​ഗികബന്ധമില്ലാത്ത പ്രണയത്തിലേർപ്പെടുന്നത് അവി​ഹിതമല്ലെന്ന് കോടതി

14/02/2025  12:48 PM IST
nila
വിവാഹിതയായ യുവതി മറ്റൊരാളുമായി ലൈം​ഗികബന്ധമില്ലാത്ത പ്രണയത്തിലേർപ്പെടുന്നത് അവി​ഹിതമല്ലെന്ന് കോടതി

ഭോപാൽ: വിവാഹിതയായ യുവതി അന്യ പുരുഷനുമായി ലൈം​ഗികബന്ധമില്ലാത്ത പ്രണയത്തിലേർപ്പെടുന്നതിനെ അവി​​ഹിതമായി കണക്കാക്കാനാകില്ലെന്ന് കോടതി. അന്യപുരുഷന്മാരുമായി ലൈം​ഗികബന്ധത്തിൽ ഏർപ്പെട്ടാൽ മാത്രമേ അവിഹിതബന്ധമെന്ന് നിർവചിക്കാൻ സാധിക്കൂ എന്നും മധ്യപ്രദേശ് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് ജി.എസ്. അലുവാലിയയുടെ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

ഭാര്യയ്ക്ക് ഇടക്കാല ജീവനാംശമായി 4,000 രൂപ നൽകണമെന്ന കുടുംബ കോടതി വിധിക്കെതിരെ യുവാവ് ഹൈക്കോടതിയിൽ സമർപ്പിച്ച റിവിഷൻ പെറ്റീഷനിലാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. മറ്റൊരാളുമായി പ്രണയത്തിലായതിനാൽ ഭാര്യയ്ക്ക് ജീവനാംശത്തിന് അർഹതയില്ലെന്നായിരുന്നു യുവാവിന്റെ വാ​​​ദം. ഭർത്താവിന്റെ തുച്ഛമായ വരുമാനം ജീവനാംശം നിഷേധിക്കുന്നതിനുള്ള മാനദണ്ഡമായി കണക്കാക്കാൻ കഴിയില്ലെന്നും കോടതി പ്രസ്താവിച്ചു.

ഭാര്യയ്ക്ക് 4,000 രൂപ ജീവനാംശം നൽകാൻ ചിന്ദ്‌വാഡ കുടുംബകോടതി പ്രിൻസിപ്പൽ ജഡ്ജ് ഉത്തരവിട്ടിരുന്നു. തനിക്ക് 8,000 രൂപ മാത്രമേ വരുമാനമുള്ളൂവെന്നും അതിനാൽ ജീവനാംശം നൽകാൻ കഴിയില്ലെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. ഇതിന് പുറമേ ഭാര്യ മറ്റൊരാളുമായി പ്രണയത്തിലാണെന്നും ഹർജിക്കാരൻ വാദിച്ചു. എന്നാൽ, ഹർജിക്കാരൻ ഹാജരാക്കിയ സാലറി സർട്ടിഫിക്കറ്റിന് വിശ്വാസതയില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img