
ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയെ അധികാരത്തിൽ നിന്നും പുറത്താക്കാൻ നീക്കമെന്ന് റിപ്പോർട്ട്. പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഖാലിബാറും അറാഗ്ചിയെ പുറത്താക്കാൻ ആവശ്യപ്പെട്ടു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അമേരിക്കയുമായുള്ള സമാധാന ചർച്ചകളിൽ പ്രസിഡന്റിന്റെയും സ്പീക്കറുടെയും നിലപാടുകൾ അറാഗ്ചി തള്ളുകയാണെന്നും ഇറാൻ സൈന്യത്തിന്റെ നിലപാടുകളെ പിന്തുണയ്ക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ രണ്ടാഴ്ചകളിലായി നടക്കുന്ന ചർച്ചകളിൽ അറാഗ്ചി തങ്ങളെ അവഗണിക്കുന്നുവെന്നാണ് പെസെഷ്കിയാന്റെയും ഖാലിബാഫിന്റെയും ആരോപണമെന്ന് റിപ്പോർട്ടിൽ പറയുന്നു. സർക്കാരിന്റെ നയം നടപ്പിലാക്കാനുള്ള കേന്ദ്ര മന്ത്രി എന്നതിനേക്കാൾ ഐആർജിസി കമാൻഡർ അഹമ്മദ് വാഹിദിയുടെ സഹായി എന്ന നിലയിലാണ് അറാഗ്ചി പ്രവർത്തിക്കുന്നത്. ഈ രീതി തുടരുകയാണെങ്കിൽ അറാഗ്ചിയെ പുറത്താക്കാൻ പെസെഷ്കിയാൻ ബന്ധപ്പെട്ടവരോട് പറഞ്ഞെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം, ഇക്കാര്യത്തിൽ ഇറാൻ ഔദ്യോഗിക പ്രസ്താവനയൊന്നും പുറത്തിറക്കിയിട്ടില്ല.










