08:26pm 12 November 2026
NEWS
മോട്ടറോള സിഗ്നേച്ചറും മോട്ടോ വാച്ചും ഇന്ത്യയിൽ അവതരിപ്പിച്ചു
26/01/2026  06:20 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മോട്ടറോള സിഗ്നേച്ചറും മോട്ടോ വാച്ചും ഇന്ത്യയിൽ അവതരിപ്പിച്ചു
HIGHLIGHTS

(ഇടത്ത് നിന്ന് വലത്തേക്ക്): മോട്ടറോള വൈസ് പ്രസിഡൻ്റ് (ഡിസൈൻ, ബ്രാൻഡ് & സിഎക്‌സ്) റൂബൻ കാസ്റ്റാനോ, ലെനോവോ, ഏഷ്യാ പസഫിക് പ്രസിഡൻ്റ് അമർ ബാബു, മോട്ടറോള ഇന്ത്യയുടെ ബ്രാൻഡ് അംബാസഡർ കൃതി സനോൺ, മോട്ടറോള ഏഷ്യാ പസഫിക് എക്‌സിക്യൂട്ടീവ് ഡയറക്ടർ പ്രശാന്ത് മണി, രാജീവ് മഖ്‌നി എന്നിവർ

കൊച്ചി: സ്‌മാർട്ട്ഫോൺ ബ്രാൻഡായ മോട്ടറോള തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്‌മാർട്ട്ഫോൺ സീരീസായ 'മോട്ടറോള സിഗ്നേച്ചർ', 'മോട്ടോ വാച്ച്' എന്നിവ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. അത്യാധുനികമായ സോണി ലിറ്റിയ ക്യാമറ സെൻസറുകളും സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 പ്രോസസറുമാണ് സിഗ്നേച്ചർ ഫോണിൻ്റെ പ്രധാന ആകർഷണം. പ്രീമിയം ലുക്ക് നൽകുന്ന ഫാബ്രിക് ഫിനിഷോട് കൂടിയ രൂപകൽപ്പനയും 165 ഹേർട്സ്  റിഫ്രഷ് റേറ്റ് നൽകുന്ന അമോലെഡ് ഡിസ്‌പ്ലേയും ഇതിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നു. 59,999 രൂപ മുതലാണ് ഇന്ത്യയിൽ ഈ ഫോണിൻ്റെ വില ആരംഭിക്കുന്നത്. ജനുവരി 30 മുതൽ ഫ്ലിപ്പ്കാർട്ടിലും മറ്റ് റീട്ടെയിൽ സ്റ്റോറുകളിലും ലഭ്യമാകും.

ഫോട്ടോഗ്രഫി പ്രേമികൾക്കായി 50 മെഗാപിക്‌സലിൻ്റെ മൂന്ന് പിൻ ക്യാമറകളാണ് ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇതിൽ 100x സൂം നൽകുന്ന പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസും ഉൾപ്പെടുന്നു. 5200എംഎഎച്ച് ബാറ്ററി കപ്പാസിറ്റിയുള്ള ഫോൺ 90വാട്ട് ഫാസ്റ്റ് ചാർജിംഗും 50വാട്ട് വയർലെസ് ചാർജിംഗും പിന്തുണയ്ക്കും. സിഗ്നേച്ചർ ഫോൺ വാങ്ങുന്നവർക്ക് 24X7 ലൈവ് ഏജന്റ് സപ്പോർട്ടും മറ്റ് ആനുകൂല്യങ്ങളും നൽകുന്ന 'സിഗ്നേച്ചർ ക്ലബ്' പ്രിവിലേജ് സേവനങ്ങളും മോട്ടറോള വാഗ്‌ദാനം ചെയ്യുന്നുണ്ട്.  

സിഗ്നേച്ചർ ഫോണിനൊപ്പം അവതരിപ്പിച്ച മോട്ടോ വാച്ച് ആരോഗ്യ-ഫിറ്റ്‌നസ് ട്രാക്കിംഗിന് മുൻഗണന നൽകുന്ന ഒന്നാണ്. പോളാർ ഹെൽത്ത് ആപ്പുമായി ചേർന്നാണ് ഇതിലെ സെൻസറുകൾ പ്രവർത്തിക്കുന്നത്. 13 ദിവസത്തെ ബാറ്ററി ബാക്കപ്പ് നൽകുന്ന ഈ സ്‌മാർട്ട് വാച്ച് അലുമിനിയം ബോഡിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഹൃദയമിടിപ്പ്, എസ്‌പിഒ2, ഉറക്കം തുടങ്ങിയവ നിരീക്ഷിക്കാനുള്ള സൗകര്യവും ഇതിലുണ്ട്. സിലിക്കൺ വേരിയന്റിന് 5,999 രൂപയും മെറ്റൽ, ലെതർ വേരിയന്റുകൾക്ക് 6,999 രൂപയുമാണ് മോട്ടോ വാച്ചിൻ്റെ വില.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img