04:31am 24 June 2026
NEWS
തീ തുപ്പുന്ന കാറുമായി റോഡിൽ പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ് .
18/06/2026  07:25 PM IST
സണ്ണി ലുക്കോസ്
തീ തുപ്പുന്ന കാറുമായി റോഡിൽ . പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ്

റോഡില്‍ അപകടം ക്ഷണിച്ചുവരുത്തുന്ന രീതിയില്‍ രൂപമാറ്റം വരുത്തിയ തീ തുപ്പുന്ന കാറുമായി വിദ്യാർത്ഥികള്‍ മോട്ടോർ വാഹന വകുപ്പിന്റെ പിടിയില്‍.

മലപ്പുറം നിലമ്പൂരിലാണ് സംഭവം. നിയമവിരുദ്ധമായി മോഡിഫിക്കേഷൻ വരുത്തിയ വാഹനത്തിന്റെ രജിസ്‌ട്രേഷൻ ഉടൻ റദ്ദാക്കുമെന്ന് എംവിഡി അറിയിച്ചു.

സൈലൻസറില്‍ നിന്ന് വലിയ ശബ്ദത്തോടെ തീ തുപ്പുന്ന രീതിയിലാണ് കാർ മോഡിഫൈ ചെയ്തിരിക്കുന്നത്. കോഴിക്കോട് രജിസ്‌ട്രേഷനിലുള്ള (KL 11) പഴയൊരു വാഹനമാണിത്. കഴിഞ്ഞ ദിവസം വൈകുന്നേരം 6.30നും രാത്രി 8.30നും ഇടയില്‍ നിലമ്പൂർ നോലി പ്ലോട്ട് പരിസരത്ത് മോട്ടോർ വാഹന വകുപ്പ് പ്രത്യേക പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയ്ക്കിടയിലാണ് വലിയ ശബ്ദത്തോടെ തീ തുപ്പി പാഞ്ഞുവന്ന കാർ ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തിയത്.
സമീപത്തെ കോളേജില്‍ പഠിക്കുന്ന നാല് വിദ്യാർത്ഥികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. വിദ്യാർത്ഥികളായതിനാല്‍ നിലവില്‍ ഇവർക്കെതിരെ മറ്റ് കേസുകളൊന്നും എടുത്തിട്ടില്ല.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img