11:43am 28 July 2026
NEWS
​മോട്ടോർ വാഹന അപകട ഇൻഷുറൻസ് തുക: വരുമാന രേഖയില്ലെങ്കിലും നഷ്ടപരിഹാരം ഉറപ്പാക്കി സുപ്രീം കോടതി
08/09/2025  07:25 AM IST
സുരേഷ് വണ്ടന്നൂർ
​മോട്ടോർ വാഹന അപകട ഇൻഷുറൻസ് തുക: വരുമാന രേഖയില്ലെങ്കിലും നഷ്ടപരിഹാരം ഉറപ്പാക്കി സുപ്രീം കോടതി

ന്യൂഡൽഹി:​വരുമാനം തെളിയിക്കാൻ രേഖകളില്ലാത്ത വാഹന അപകട ഇരകൾക്ക് ആശ്വാസമായി സുപ്രീം കോടതിയുടെ പുതിയ വിധി. വാഹനാപകടത്തിൽ പരിക്കേറ്റവർക്ക് വരുമാന രേഖകൾ ഹാജരാക്കാൻ സാധിക്കാതെ വന്നാൽ, ഇൻഷുറൻസ് കമ്പനി മിനിമം വേതനം സംബന്ധിച്ച വിവരങ്ങൾ നൽകണമെന്ന് കോടതി ഉത്തരവിട്ടു.

​പ്രധാനമായും, പ്രായപൂർത്തിയാകാത്തവർക്കും വരുമാനം രേഖപ്പെടുത്താൻ കഴിയാത്തവർക്കും ഈ വിധി വലിയ സഹായമാകും. ഇത്തരം കേസുകളിൽ, ഇരയെ വരുമാനമില്ലാത്ത വ്യക്തിയായി കണക്കാക്കാതെ, ഏറ്റവും കുറഞ്ഞ കൂലിയുടെ അടിസ്ഥാനത്തിൽ വരുമാനം കണക്കാക്കണം.

​ഒരു വാഹനാപകടത്തിൽ പരിക്കേറ്റ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ നഷ്ടപരിഹാരം വർദ്ധിപ്പിച്ചുകൊണ്ടാണ് കോടതി ഈ സുപ്രധാന വിധി പ്രഖ്യാപിച്ചത്. 8.65 ലക്ഷം രൂപയായിരുന്ന നഷ്ടപരിഹാരം 35.90 ലക്ഷം രൂപയായി ഉയർത്തി. കുട്ടികൾക്ക് ഭാവിയിൽ ലഭിക്കുമായിരുന്ന വരുമാനം പരിഗണിച്ച്, ഒരു വിദഗ്ദ്ധ തൊഴിലാളിയുടെ മിനിമം വേതനം അടിസ്ഥാനമാക്കിയാണ് ഈ തുക കണക്കാക്കിയത്. ഈ വിധിയിലൂടെ, എല്ലാ വാഹനാപകട ഇരകൾക്കും നീതിയുക്തമായ നഷ്ടപരിഹാരം ഉറപ്പാക്കുകയാണ് സുപ്രീം കോടതി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img