04:12am 12 November 2026
NEWS
ഇൻകാസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ‘എക്സലൻസ് & ടാലന്റ് അവാർഡ് നൈറ്റ്’ മെയ് 24 ന് ഐ.സി.സിയിൽ; മദേഴ്‌സ് ഡേ റീൽസ് വിജയികളെ പ്രഖ്യാപിക്കും
21/05/2026  04:00 PM IST
nila
ഇൻകാസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ‘എക്സലൻസ് & ടാലന്റ് അവാർഡ് നൈറ്റ്’ മെയ് 24 ന് ഐ.സി.സിയിൽ; മദേഴ്‌സ് ഡേ റീൽസ് വിജയികളെ പ്രഖ്യാപിക്കും

ദോഹ: ഇൻകാസ് ഖത്തർ പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന "എക്സലൻസ് & ടാലന്റ് അവാർഡ് നൈറ്റ് 2026" മെയ് 24 ഞായറാഴ്ച വൈകുന്നേരം 7 മണി മുതൽ ഐ.സി.സി (ICC) അശോക ഹാളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാസി സമൂഹത്തിനായി ആദ്യമായാണ് ഇത്രയും വിപുലമായ രീതിയിൽ വൈവിധ്യമാർന്ന പരിപാടികൾ കോർത്തിണക്കി  അവാർഡ് നൈറ്റ് ഒരുക്കുന്നത്.
​അമ്മമാരുടെ സ്നേഹവും കരുതലും ആസ്പദമാക്കി ഒട്ടനവധി കുടുംബങ്ങളെ പങ്കാളികളാക്കി നടത്തിയ 'മദേഴ്‌സ് ഡേ റീൽസ് കോമ്പറ്റീഷൻ 2026' (Mother’s Day Reels Competition) പരിപാടിയുടെ മുഖ്യ ആകർഷണം. മത്സരത്തിലേക്ക് നിരവധി കുടുംബങ്ങളിൽ നിന്നും അത്യന്തം മനോഹരവും സർഗ്ഗാത്മകവുമായ റീൽസുകളാണ് ലഭിച്ചിട്ടുള്ളത്. ഇതിൽ നിന്നും തിരഞ്ഞെടുത്ത മികച്ച റീൽസുകൾ വേദിയിൽ ക്രമീകരിച്ച ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്യും.
​മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർക്ക് പുറമെ, മികച്ച നടൻ, നടി എന്നിവർക്കുള്ള പ്രത്യേക പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്യും. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും  സർട്ടിഫിക്കറ്റുകളും നൽകും.  പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച പത്തനംതിട്ട ജില്ലക്കാരായ മിടുക്കരും മിടുക്കികളുമായ പ്രവാസി വിദ്യാർത്ഥികളെ ചടങ്ങിൽ  മൊമെന്റോകൾനൽകി
ആദരിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img