02:30pm 04 May 2026
NEWS
മകളുടെ ഭർത്താവിന്റെ അച്ഛനൊപ്പം വീട്ടമ്മ ഒളിച്ചോടി‌
19/04/2025  11:01 AM IST
nila
മകളുടെ ഭർത്താവിന്റെ അച്ഛനൊപ്പം വീട്ടമ്മ ഒളിച്ചോടി‌

മകളുടെ ഭർത്താവിന്റെ അച്ഛനൊപ്പം വീട്ടമ്മ ഒളിച്ചോടി‌. ഉത്തർപ്രദേശിലെ ബദൗണിലാണ് സംഭവം. നാല് മക്കളുടെ മാതാവായ മമത എന്ന 43കാരിയാണ് ഒളിച്ചോടിയത്. തന്റെ മകളുടെ ഭർത്താവിന്റെ പിതാവ് ശൈലേന്ദ്ര എന്ന ബില്ലുവിനൊപ്പമാണ് മമത നാടുവിട്ടത്. തന്റെ ഭാര്യയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മമതയുടെ ഭർത്താവ് സുനിൽകുമാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കാണാതായവർക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

ട്രക്ക് ഡ്രൈവറാണ് സുനിൽകുമാർ. മാസത്തിൽ രണ്ടു തവണ മാത്രമാണ് ഇയാൾ വീട്ടിൽ എത്താറുണ്ടായിരുന്നത്. ദമ്പതികൾക്ക് നാലു മക്കളാണുള്ളത്.  2022-ൽ ഇവരുടെ ഒരു മകൾ വിവാഹിതയായി. ഇതിന് പിന്നാലെയാണ് മമത മകളുടെ ഭർത്താവിന്റെ പിതാവുമായി ബന്ധം സ്ഥാപിച്ചത്. സുനിൽ കുമാർ ഇല്ലാത്ത സമയം മമത ശൈലേന്ദ്രയെ വീട്ടിലേക്ക് ക്ഷണിച്ച് വരുത്തുമെന്നും ബന്ധുക്കൾ ആരോപിച്ചു. കുടുംബാംഗങ്ങളുടെ എതിർപ്പ് വന്നതോടെ ഇരുവരും നാടുവിട്ടതായാണ് വിവരം.

താൻ വീട്ടിലേക്ക് കൃത്യ സമയത്ത് പണം അയച്ചുകൊടുക്കാറുണ്ടായിരുന്നുവെന്നും പണവും ആഭരണങ്ങളുമായിട്ടാണ് മമ്ത പോയതെന്നും സുനിൽ കുമാർ പറഞ്ഞു. 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img