10:45am 27 September 2026
NEWS
കോഴിക്കോട് ആറ് വയസുകാരനെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
20/12/2025  01:39 PM IST
nila
കോഴിക്കോട് ആറ് വയസുകാരനെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

ആറ് വയസുകാരനെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കോഴിക്കോട് രാമല്ലൂരിലാണ് സംഭവം. പുന്നശ്ശേരി കോട്ടയിൽ ബിജീഷിന്റെ മകൻ നന്ദഹർഷിനെയാണ് അമ്മ അനു കൊലപ്പെടുത്തിയത്. ശനിയാഴ്ച രാവിലെ ബിജീഷ് ജോലിക്ക് പോയ ശേഷമാണ് സംഭവം. മകനെ കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ച ശേഷം അനു തന്നെയാണ് പൊലീസ് സ്റ്റേഷനിൽ വിളിച്ച് വിവരം പറഞ്ഞത്.

 പൊലീസ് എത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അനുവിനെ കാക്കൂർ പ‌ൊലീസ് കസ്റ്റഡിയിലെടുത്തു. കാക്കൂർ സരസ്വതി വിദ്യാമന്ദിറിലെ യുകെജി വിദ്യാർത്ഥിയാണ് മരിച്ച നന്ദഹർഷിൻ. കെഎസ്എഫ്ഇ ജീവനക്കാരിയാണ് അനു. ഇവർ മാനസികാസ്വാസ്ഥ്യത്തിന് മരുന്ന് കഴിക്കുന്നയാളാണെന്നാണ് വിവരം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img