07:48pm 07 November 2026
NEWS
മലയിൻകീഴിലെ പിഞ്ചുകുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയത് കഴുത്തറുത്ത്; ഒന്നര വയസുകാരിയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
10/09/2026  09:05 PM IST
nila
മലയിൻകീഴിലെ പിഞ്ചുകുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയത് കഴുത്തറുത്ത്; ഒന്നര വയസുകാരിയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം മലയിൻകീഴ് വിളവൂർക്കലിൽ ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭർത്താവുമായുള്ള കുടുംബപ്രശ്‌നങ്ങളെ തുടർന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും തുടർന്ന് ജീവനൊടുക്കാനായിരുന്നു ശ്രമമെന്നും പൊലീസ് കസ്റ്റഡിയിലുള്ള അമ്മ ക്രിസ്റ്റി മൊഴി നൽകിയതായി റിപ്പോർട്ട്.

അഭിജിത്ത്-ക്രിസ്റ്റി ദമ്പതികളുടെ ഏക മകളായ ഒന്നരവയസ്സുകാരി അന്നയാണ് കൊല്ലപ്പെട്ടത്. വീടിനുള്ളിലെ മുറി പൂട്ടിയ ശേഷമായിരുന്നു ക്രൂരകൃത്യം. കുഞ്ഞിനെയും അമ്മയെയും പുറത്തുകാണാത്തതിനെ തുടർന്ന് ബന്ധുവായ സ്ത്രീ വാതിലിൽ തട്ടിയപ്പോഴാണ് ക്രിസ്റ്റി പുറത്തേക്ക് വന്നത്. കുഞ്ഞിനെ കൊലപ്പെടുത്തിയതായി ഇവരോട് ക്രിസ്റ്റി പറയുകയായിരുന്നു.

തുടർന്ന് ബന്ധു മുറിയിൽ കയറി നോക്കിയപ്പോഴാണ് ചോരയിൽ കുളിച്ച നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. ഉടൻ മലയിൻകീഴ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ചു.

സംഭവത്തിന് പിന്നാലെ ക്രിസ്റ്റിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് പിന്നിലെ സാഹചര്യങ്ങളും കുടുംബപ്രശ്‌നങ്ങളും പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.

വിവാഹം കഴിഞ്ഞ് മൂന്ന് വർഷത്തിന് ശേഷമാണ് അഭിജിത്തിനും ക്രിസ്റ്റിക്കും കുഞ്ഞ് ജനിച്ചത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച ഏക മകളെയാണ് അമ്മ തന്നെ കൊലപ്പെടുത്തിയിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img