NEWS
കൊല്ലത്ത് പെൺകുട്ടിയെ നിരന്തരം ലൈംഗികപീഡനത്തിനിരയാക്കിയ സംഭവത്തിൽ അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ
03/07/2025 12:44 PM IST
nila

അമ്മയുടെ സുഹൃത്ത് പെൺകുട്ടിയെ നിരന്തരം ലൈംഗികപീഡനത്തിനിരയാക്കി. കൊല്ലം പുനലൂരിലാണ് സംഭവം. പെൺകുട്ടി പ്രായപൂർത്തിയാകുന്നതിന് മുമ്പും പ്രായപൂർത്തിയായതിന് ശേഷവും അമ്മയുടെ സുഹൃത്ത് നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കി എന്നാണ് പെൺകുട്ടിയുടെ പരാതി. പെൺകുട്ടി പുനലൂർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പുനലൂർ കരവാളൂർ വെഞ്ചേമ്പ് സ്വദേശിയായ സജീർ (39)നെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രായപൂർത്തിയാകാത്ത സമയത്ത് പ്രതി ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു എന്നാണ് പെൺകുട്ടിയുടെ മൊഴി. പ്രായപൂർത്തിയായതിന് ശേഷവും ഇയാൾ പെൺകുട്ടിയെ പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചു. പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











