02:56am 10 October 2026
NEWS
അമ്മയുടെ ഫോണിലെ വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് ക്രൂരമർദ്ദനം
09/10/2026  06:36 PM IST
nila
അമ്മയുടെ ഫോണിലെ വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് ക്രൂരമർദ്ദനം

തിരുവനന്തപുരം: അമ്മയുടെ മൊബൈൽ ഫോണിൽനിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തതിന്റെ പേരിൽ ആറുവയസുകാരിക്ക് മർദനമേറ്റതായി പരാതി. നെയ്യാറ്റിൻകരയിലെ ഉദിയൻകുളങ്ങരയിലാണ് സംഭവം. മുഖത്ത് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുട്ടിയുടെ അമ്മ ശോഭയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഉദിയൻകുളങ്ങര സ്വദേശികളായ വിഷ്ണു-ശോഭ ദമ്പതികളുടെ ഇളയ മകൾ വിഷ്ണുനന്ദയ്ക്കാണ് മർദനമേറ്റത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. അമ്മയുടെ ഫോണിൽനിന്ന് വാട്സാപ്പ് നീക്കം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. മുഖത്തേറ്റ അടിയെത്തുടർന്ന് കുട്ടിക്ക് മുറിവും ചതവുമുണ്ടായി.

കട്ടിലിൽനിന്ന് വീണാണ് കുട്ടിയുടെ മുഖത്ത് പരിക്കേറ്റതെന്ന് പറഞ്ഞാണ് അമ്മയും അമ്മൂമ്മയും ചേർന്ന് ആശുപത്രിയിലെത്തിച്ചത്. എന്നാൽ കുട്ടിയുടെ മുഖത്തെ ഗുരുതരമായ പരിക്കുകളിൽ സംശയം തോന്നിയ ഡോക്ടർ നടത്തിയ പരിശോധനയിലാണ് മർദനവിവരം പുറത്തുവന്നത്.

തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പിന്നാലെ കുട്ടിയുടെ അമ്മ ശോഭയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിനു മുൻപും കുട്ടിക്ക് നേരെ മർദനമുണ്ടായിട്ടുണ്ടോയെന്നും സംഭവത്തിന്റെ മറ്റു സാഹചര്യങ്ങളും പൊലീസ് അന്വേഷിച്ചുവരികയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img