NEWS
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ടു വർഷത്തോളം മദ്യംനൽകി ലൈംഗികപീഡനത്തിനിരയാക്കിയ സംഭവത്തിൽ അമ്മയ്ക്കും രണ്ടാനച്ഛനും 180 വർഷം കഠിന തടവ്
04/11/2025 02:51 PM IST
nila

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ അമ്മയ്ക്കും രണ്ടാനച്ഛനും 180 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് മഞ്ചേരി ഫാസ്‌റ്റ് ട്രാക്ക് കോടതി. തിരുവനന്തപുരം സ്വദേശിനിയായ യുവതിക്കും പാലക്കാട് സ്വദേശിയായ യുവാവിനുമുള്ള ശിക്ഷയാണ് കോടതി വിധിച്ചത്. തടവുശിക്ഷക്ക് പുറമേ പ്രതികൾ 11,75,000 രൂപ പിഴയൊടുക്കണമെന്നും കോടതിയുടെ ശിക്ഷാവിധിയിൽ പറയുന്നു.
2019 മുതൽ 2021വരെ രണ്ടുവർഷമാണ് പെൺകുട്ടി പീഡനത്തിനിരയായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു, മദ്യം നൽകി പീഡിപ്പിച്ചു, നഗ്നത പ്രദർശിപ്പിച്ചു തുങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










