08:52am 21 September 2026
NEWS
കാമുകനുമൊത്ത് ലൈം​ഗികബന്ധത്തിലേർപ്പെടുന്നത് കണ്ട അഞ്ചുവയസുകാരിയെ കൊലപ്പെടുത്തി; അമ്മയും കാമുകനും അറസ്റ്റിൽ
17/07/2025  10:02 AM IST
nila
കാമുകനുമൊത്ത് ലൈം​ഗികബന്ധത്തിലേർപ്പെടുന്നത് കണ്ട അഞ്ചുവയസുകാരിയെ കൊലപ്പെടുത്തി; അമ്മയും കാമുകനും അറസ്റ്റിൽ

അഞ്ചുവയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ അമ്മയും കാമുകനും അറസ്റ്റിൽ. ഉത്തർപ്രദേശില ലഖ്നൗ സ്വദേശികളായ റോഷ്‌നി, കാമുകൻ ഉദിത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഞയറാഴ്ച്ചയാണ് കുട്ടി കൊല്ലപ്പെട്ടത്. റോഷ്നിയും കാമുകനും തമ്മിൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് മകൾ കണ്ടതോടെയാണ് കൊല നടത്തിയത്. തുടർന്ന് കൊലക്കുറ്റം യുവതിയുടെ ഭർത്താവ് ഷാറൂഖിനെ തലയിൽ കെട്ടിവെക്കാനും യുവതി ശ്രമിച്ചു.

ഭർത്താവ് ഷാറൂഖാണ് മകളെ കൊലപ്പെടുത്തിയതെന്നായിരുന്നു റോഷ്‌നി ആദ്യഘട്ടത്തിൽ ആരോപിച്ചിരുന്നത്. എന്നാൽ മൊഴികളിൽ സംശയം തോന്നിയ പൊലീസ് പിന്നീട് വിശദമായി ചോദ്യം ചെയ്തതോടെ റോഷ്‌നിയും ഉദിതും കുറ്റം സമ്മതിച്ചു. കുഞ്ഞിന്റെ വായിൽ തൂവാല തിരുകിക്കയറ്റി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതികൾ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. 

ഷാറൂഖ് വീട്ടിലില്ലെന്നു മനസ്സിലാക്കിയ ഉദിത്, ഞയറാഴ്ച്ച ഭക്ഷണവും ലഹരി വസ്തുക്കളുമായി റോഷ്നിയെ കാണാൻ എത്തി. ഇരുവരും തമ്മിൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് മകൾ കണ്ടതോടെ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞിന്റെ മരണം ഉറപ്പാക്കിയ ശേഷം പ്രതികൾ മൃതദേഹത്തിനരികെ ഇരുന്ന് മദ്യപിക്കുകയും ലൈംഗികബന്ധത്തിലേർപ്പെടുകയും ചെയ്തു. ശേഷം അവിടെ തന്നെ കിടന്നുറങ്ങിയെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. 

ചൊവ്വാഴ്ചയാണ് കുഞ്ഞ് കൊല്ലപ്പെട്ടു എന്ന വിവരം റോഷ്‌നി പൊലീസിനെ അറിയിച്ചത്. ഷാറൂഖ് കെട്ടിടത്തിനുപുറത്ത് കൂടി വലിഞ്ഞുകയറി നാലാം നിലയിലെത്തി, വീടിനുള്ളിൽ കടന്ന് കുഞ്ഞിനെ കൊലപ്പെടുത്തി എന്നായിരുന്നു റോഷ്‌നി നൽകിയ മൊഴി. എന്നാൽ സംഭവത്തിൽ അന്വേഷണം നടത്തിയ പോലീസ്, അടുത്തിടെ നടന്ന അപകടത്തിന്റെ ഭാഗമായി കാലിന് ഗുരുതര പരുക്കേറ്റ ഷാറൂഖിന് നടക്കാൻ പോലും കഴിയാത്ത സ്ഥിതിയാണെന്നു മനസ്സിലാക്കി. മാത്രമല്ല, സമീപത്തെ സിസിടിവികളിലൊന്നും ഞായറാഴ്ച മുതലുള്ള ദൃശ്യങ്ങളിൽ ഷാറൂഖ് ഉണ്ടായിരുന്നില്ല. പിന്നാലെ പൊലീസ് റോഷ്‌നിയെ കസ്റ്റഡിയിലെടുത്ത് വീണ്ടും ചോദ്യം ചെയ്തതോടെ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img