07:41pm 10 November 2026
NEWS
കൊച്ചിയിൽ വിറ്റത് വിവാഹിതയായ യുവതിക്ക് കാമുകനിൽ ജനിച്ച കുഞ്ഞിനെ
04/08/2025  06:31 AM IST
nila
കൊച്ചിയിൽ വിറ്റത് വിവാഹിതയായ യുവതിക്ക് കാമുകനിൽ ജനിച്ച കുഞ്ഞിനെ

കൊച്ചിയിൽ നവജാത ശിശുവിനെ വിറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആലുവ സ്വദേശിനിയായ യുവതി ജന്മം നൽകിയ കുഞ്ഞിനെയാണ്  കുഞ്ഞുങ്ങൾ ഇല്ലാത്ത കടുങ്ങല്ലൂർ സ്വദേശിനിയായ അമ്പത്തിയഞ്ചുകാരിക്ക് കൈമാറിയത്. വിവാഹിതയായ യുവതി കഴിഞ്ഞ കുറേ നാളുകളായി ഭർത്താവിൽ നിന്നും അകന്നു കഴിയുകയാണ്. ഇവർക്ക് രണ്ട് കുട്ടികളുമുണ്ട്. ഇതിനിടെയാണ് യുവതി കാമുകനിൽ നിന്നും ​ഗർഭം ധരിക്കുന്നതും കളമശേരി മെഡിക്കൽ കോളജിൽവെച്ച് പ്രസവിച്ചതും.

മാനഹാനി ഭയന്ന് കുഞ്ഞിനെ കൊലപ്പെടുത്താനായിരുന്നു യുവതിയും കാമുകനായ ജോൺ തോമസും ചേർന്ന് തീരുമാനിച്ചത്. ഇതോടെയാണ് യുവതിയുടെ മാതാവിന്റെ പരിചയക്കാരിയായ സ്ത്രീ കുഞ്ഞിനെ ഏറ്റെടുത്തത്. സംഭവത്തിൽ സാമ്പത്തിക ഇടപാടുകൾ ഇല്ലെന്നാണ് പ്രാഥമിക നി​ഗമനമെന്നാണ് പൊലീസ് നൽകുന്ന സൂചന. യുവതി ഒന്നാം പ്രതിയായും കാമുകൻ ജോൺ തോമസ് രണ്ടാം പ്രതിയായുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജോൺ തോമസിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. യുവതിക്ക് പ്രസവിച്ചതിന്റെ ശാരീരിക അസ്വസ്ഥതകൾ ഉള്ളതിനാൽ  മഹിളാമന്ദിരത്തിൽ പാർപ്പിച്ചിരിക്കുകയാണ്.

ഇക്കഴിഞ്ഞ മാസം 26-നാണ് കളമശ്ശേരി മെഡിക്കൽ കോളേജിൽ ആലുവ സ്വദേശിയായ യുവതി പ്രസവത്തിനായി അഡ്മിറ്റായത്. ഇവർ വിവാഹിതയും രണ്ട് മക്കളുടെ അമ്മയുമാണ്. ഭർത്താവുമായി അകന്നുകഴിയുകയായിരുന്നു ഇരുവരും. ഇതിനിടെയാണ് പങ്കാളിയായ ജോൺ തോമസുമായി സൗഹൃദത്തിലാകുന്നത്. ഇയാളും വിവാ​ഹിതനും മൂന്ന് മക്കളുടെ പിതാവുമാണ്. ഇയാളിൽ നിന്നും ​ഗർഭിണിയായ വിവരം വീട്ടുകാരിൽനിന്നടക്കം മറച്ചുവെച്ചിരിക്കുകയായിരുന്നു.

പ്രസവത്തോടെ കുഞ്ഞിനെ ഉപേക്ഷിക്കാനായിരുന്നു തീരുമാനം. തുടർന്നാണ് മെഡിക്കൽ കോളേജിൽനിന്ന് ഡിസ്ചാർജ് ആയതിനുശേഷം കുഞ്ഞിനെ മറ്റൊരു സ്ത്രീക്ക് വിൽക്കാൻ തീരുമാനിച്ചത്. ഇക്കാര്യം യുവതിയുടെ മറ്റൊരു സുഹൃത്ത് പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് പുലർച്ചെ മൂന്ന് മണിയോടെ യുവതിയും പങ്കാളിയും പിടിയിലാകുന്നത്. തുടർന്ന് നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് കുഞ്ഞിനെ വിറ്റ വിവരം പുറത്തറിയുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img