11:41am 11 November 2026
NEWS
നിക്കറിൽ മലമൂത്രവിസർജനം നടത്തിയ നാലരവയസ്സുകാരനെ ചട്ടുകംകൊണ്ട് പൊള്ളിച്ച യുവതി അറസ്റ്റിൽ
27/09/2025  12:49 PM IST
nila
 നിക്കറിൽ മലമൂത്രവിസർജനം നടത്തിയ നാലരവയസ്സുകാരനെ ചട്ടുകംകൊണ്ട് പൊള്ളിച്ച യുവതി അറസ്റ്റിൽ

നാലരവയസ്സുള്ള മകനെ ചട്ടുകംകൊണ്ട് പൊള്ളിച്ച യുവതി അറസ്റ്റിൽ. കായംകുളത്താണ് സംഭവം. ഒരാഴ്ച മുൻപണ് പെള്ളലേറ്റ മകനെ യുവതി ആശുപത്രിയിൽ എത്തിച്ചത്.  കുട്ടി ദോശക്കല്ലിൽ ഇരുന്നപ്പോൾ പൊള്ളലേറ്റെന്നായിരുന്നു യുവതി ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാൽ, സംശയം തോന്നിയ ആശുപത്രി അധികൃതർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ യുവതിയുടെ ഭർത്താവിന്റെ അമ്മ യുവതിക്കെതിരെ മൊഴി നൽകുകയായിരുന്നു. 

എന്നാൽ, പ്രതിയും ഭർതൃമാതാവും തമ്മിലുള്ള തർക്കത്തെ തുടർന്നാണോ ഇങ്ങനെ മൊഴി നൽകിയതെന്ന് പൊലീസ് സംശയിച്ചിരുന്നു. തുടർന്ന് വിശദമായ അന്വേഷണം നടത്തി ശനിയാഴ്ച രാവിലെ കുട്ടിയുടെ അമ്മയെ വിളിച്ചുവരുത്തുകയും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. നിക്കറിൽ മലമൂത്രവിസർജനം നടത്തിയതിനാണ് കുട്ടിയെ അമ്മ ചട്ടുകംകൊണ്ട് പൊള്ളലേൽപ്പിച്ചതെന്നാണ് വിവരം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.