09:24am 13 November 2026
NEWS
2026 ലോകകപ്പിലെ വിലപിടിപ്പുള്ള അറബ് താരങ്ങൾ: അഷ്റഫ് ഹക്കിമി ഒന്നാമത്; പട്ടികയിൽ മൊറോക്കൻ ആധിപത്യം
06/06/2026  11:24 AM IST
nila
2026 ലോകകപ്പിലെ വിലപിടിപ്പുള്ള അറബ് താരങ്ങൾ: അഷ്റഫ് ഹക്കിമി ഒന്നാമത്; പട്ടികയിൽ മൊറോക്കൻ ആധിപത്യം

ദോഹ: ലോകകപ്പ് ഫുട്ബോളിന്റെ ആവേശം വാനോളമുയരുമ്പോൾ കളിമുറ്റത്തെ വിലപിടിപ്പുള്ള അറബ് താരങ്ങളുടെ പട്ടിക പുറത്ത്. പ്രശസ്ത ഫുട്ബോൾ വെബ്‌സൈറ്റായ 'ട്രാൻസ്ഫർമാർക്കറ്റ്' പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2026 ലോകകപ്പിൽ മാറ്റുരയ്ക്കുന്ന ഏറ്റവും മൂല്യമുള്ള 10 അറബ് കളിക്കാരുടെ പട്ടികയിൽ അറ്റ്‌ലസ് സിംഹങ്ങളായ മൊറോക്കോയ്ക്ക് തന്നെയാണ് വ്യക്തമായ ആധിപത്യം. ആദ്യ പത്തിൽ അഞ്ച് കളിക്കാരും മൊറോക്കോയിൽ നിന്നുള്ളവരാണ്. യൂറോപ്യൻ വമ്പൻ ക്ലബ്ബുകളിൽ ഈ സുവർണ്ണതലമുറ ചെലുത്തുന്ന സ്വാധീനത്തിന്റെ നേർസാക്ഷ്യമാണ് ഈ പട്ടിക.
​കണക്കുകളിലെ വിപണിമൂല്യത്തിൽ വലിയ വ്യത്യാസങ്ങളോടെ മൊറോക്കോയുടെ പ്രതിരോധ കോട്ടയായ അഷ്റഫ് ഹക്കിമിയാണ് പട്ടികയിൽ ബഹുദൂരം മുന്നിൽ ഒന്നാം സ്ഥാനത്തുള്ളത്. 80 മില്യൺ യൂറോയാണ് ഈ പി.എസ്.ജി താരത്തിന്റെ വിപണി മൂല്യം.
​ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയുടെ ഈജിപ്ഷ്യൻ സ്ട്രൈക്കർ ഒമർ മർമൂഷ് 50 മില്യൺ യൂറോയുമായി രണ്ടാം സ്ഥാനത്തുണ്ട്. മൊറോക്കൻ യുവതാരം അയൂബ് ബൗആദിയാണ് (50 മില്യൺ യൂറോ) മൂന്നാമത്. അൾജീരിയൻ മിന്നും താരം ഇബ്രാഹിം മാസ (45 മില്യൺ യൂറോ), സഹതാരം റയാൻ ഐറ്റ്-നൂറി (40 മില്യൺ യൂറോ) എന്നിവർ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങൾ അലങ്കരിക്കുന്നു.
​റയൽ മാഡ്രിഡിന്റെ മൊറോക്കൻ താരം ബ്രാഹിം ഡയസ് (35 മില്യൺ യൂറോ) ആറാം സ്ഥാനത്താണ്. മുൻ ലിവർപൂൾ വിങ്ങറും ഈജിപ്തിന്റെ ഇതിഹാസ താരവുമായ മുഹമ്മദ് സലായാണ് 22 മില്യൺ യൂറോ മൂല്യവുമായി ഏഴാം സ്ഥാനത്തുള്ളത്.
​പട്ടികയിലെ എട്ടാം സ്ഥാനം മൊറോക്കോയുടെ നുസൈർ മസ്റൂയിക്കാണ് (18 മില്യൺ യൂറോ). തുനീഷ്യൻ താരം ഹാനിബാൾ മെജ്ബ്രി, മൊറോക്കൻ ഡിഫൻഡർ നായെഫ് അഗേർഡ് എന്നിവർ 15 മില്യൺ യൂറോ മൂല്യവുമായി അവസാന രണ്ട് സ്ഥാനങ്ങളിൽ പട്ടിക പൂർത്തിയാക്കുന്നു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img