11:57pm 07 November 2026
NEWS
കേരളത്തിലെ ബ്രാഹ്മണർ പാവങ്ങളാണെന്ന് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ
14/03/2025  03:21 PM IST
nila
കേരളത്തിലെ ബ്രാഹ്മണർ പാവങ്ങളാണെന്ന് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ

കേരളത്തിലെ ബ്രാഹ്മണർ പാവങ്ങളാണെന്ന് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. കേരളത്തിലെ ഭൂരിപക്ഷം ബ്രാഹ്മണ കുടുംബങ്ങളും ഇപ്പോൾ പട്ടിണിയിലാണെന്നായിരുന്നു തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെ മുൻമന്ത്രി കൂടിയായ ജി സുധാകരന്റെ പരാമർശം. കിളക്കാനും കുഴിക്കാനുമൊന്നും അവർക്ക് പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. 

കേരളത്തിലെ ഭൂരിപക്ഷം ബ്രാഹ്മണ കുടുംബങ്ങളും ഇപ്പോൾ പട്ടിണിയിലാണ്. അവർക്ക് കേരളത്തിൽ. ഭൂമിയില്ല. അവർക്ക് ഒന്നുമില്ല. വല്ല സർക്കാർ ഉദ്യോ​ഗമോ, ക്ഷേത്രങ്ങളിലെ പൂജയോ അല്ലാതെ അവർക്കെന്താണുള്ളത്. കിളക്കാനും കുഴിക്കാനുമൊന്നും അവർക്ക് പറ്റില്ല. അത് പരമ്പാര​ഗതമായിട്ടുള്ള ജനറ്റിക്സ് ഡെവലപ്മെന്റാണ്. ജി സുധാകരന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img