
രാജ്യത്ത് 30 ലക്ഷം തെരുവുനായ്ക്കളെ കൊല്ലാൻ ഉത്തരവിട്ട് മൊറോക്കൻ ഭരണകൂടം. രാജ്യത്ത് നായ്ക്കളെ കൂട്ടത്തോടെ പിടികൂടി വെടിവെച്ചും അടിച്ചും കൊലപ്പെടുത്തു എന്നാണ് റിപ്പോർട്ട്. വെടിയേൽക്കാത്ത നായകളെയാണത്രെ തല്ലിക്കൊല്ലുന്നത്. അന്താരാഷ്ട്ര ഫുട്ബോൾ അസോസിയേഷനായ ഫിഫയെ പ്രീതിപ്പെടുത്താനാണ് മൊറോക്കയിൽ തെരുവ് നായ്ക്കളെ കൊന്നൊടുക്കുന്നത് എന്നാണ് റിപ്പോർട്ട്.
2030ലെ ഫിഫ ലോകകപ്പിന് പോർച്ചുഗൽ, സ്പെയിൻ, അർജൻറീന, പരാഗ്വേ, യുറുഗ്വേ എന്നീ രാജ്യങ്ങൾക്കൊപ്പം മൊറോക്കോയും ആതിഥേയരാണ്. ലോകകപ്പ് മത്സരങ്ങൾക്കുള്ള വേദികൾ സജ്ജീകരിക്കുന്നതിന്റെ ഭാഗമായി ഫിഫ അധികൃതർ രാജ്യത്ത് സുരക്ഷാ പരിശോധന നടത്താൻ എത്തുന്നതിന് മുന്നോടിയായി ആണ് തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊലപ്പെടുത്തുന്നത് എന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. രാജ്യത്തെ തെരുവുനായ മുക്തമാക്കുക എന്നതാണ് പിന്നിലുള്ള ലക്ഷ്യം. തെരുവ് നായ്ക്കൾക്കെതിരെയുള്ള ക്യാമ്പയിൻ മൊറോക്കോയിൽ ഇപ്പോഴും സജീവമായി തന്നെ തുടരുകയാണെന്നാണ് റിപ്പോർട്ട്.
ലോകകപ്പിൻറെ 100-ാം വാർഷികം കൂടിയാണ് 2030ലെ ലോകകപ്പ്. ഇതാദ്യമായാണ് ലോകകപ്പ് മത്സരങ്ങൾക്ക് ഒരേസമയം രണ്ട് ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങൾ ഒരേസമയം വേദിയാവുന്നത്.











