04:40pm 12 November 2026
NEWS
ഖത്തറിൽ 30-ലേറെ ഉൽകാ ഖണ്ഡങ്ങൾ: പുതിയ കണ്ടെത്തലുമായി ജ്യോതിശാസ്ത്ര കേന്ദ്രം
11/01/2026  09:47 AM IST
nila
ഖത്തറിൽ 30-ലേറെ ഉൽകാ ഖണ്ഡങ്ങൾ: പുതിയ കണ്ടെത്തലുമായി ജ്യോതിശാസ്ത്ര കേന്ദ്രം

ദോഹ:അൽ ഖോർ പ്രദേശത്ത് രണ്ടാമത്തെ ഉല്കാഖണ്ഡം കണ്ടെത്തിയതായിഖത്തർ ആസ്ട്രോണോമിക്കൽ സെന്റർ മേധാവി ഷെയ്ഖ് സൽമാൻ ബിൻ ജാബോർ അൽ താനിഅറിയിച്ചു.സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച അറിയിപ്പിൽ, ലബോറട്ടറി പരിശോധനകൾക്ക് ശേഷം കണ്ടെത്തിയ ഖണ്ഡം ഇരുമ്പ് ഉല്കാഖണ്ഡം (Iron Meteorite) ആണെന്ന് സ്ഥിരീകരിച്ചതായി ഷെയ്ഖ് സൽമാൻ വ്യക്തമാക്കി. കണ്ടെത്തലിന്റെ ചിത്രം പങ്കുവച്ച അദ്ദേഹം, ഡ്രോണുകളുടെ സഹായത്തോടെയും 10 കിലോമീറ്ററിലധികം നീളുന്ന സാധ്യതാപാതയിലൂടെയുള്ള ദീർഘദൂരം മരുഭൂമി യാത്രകളോടെയുമാണ് തിരച്ചിൽ നടത്തിയത് എന്നും വിശദീകരിച്ചു.
2025 സെപ്റ്റംബറിൽ കണ്ടെത്തിയ ആദ്യ ഉല്കാഖണ്ഡത്തിന് പിന്നാലെയാണ് പുതിയ കണ്ടെത്തൽ. അന്ന്, അൽ ഖോർ ബീച്ചിലൂടെ നടക്കുന്നതിനിടെയാണ് അപൂർവമായ പ്രകൃതിദത്ത ഗ്ലാസ് അദ്ദേഹം യാദൃശ്ചികമായി കണ്ടെത്തിയത്. കടൽത്തീരത്തിനടുത്തുള്ള പാറകൾക്കിടയിൽ ഭാഗികമായി വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു അത് കണ്ടെത്തിയത്. തുടർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ അത് ‘ടെക്റ്റൈറ്റ്’ എന്നറിയപ്പെടുന്ന കോസ്മിക് ഗ്ലാസ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു.
ഖത്തർ ആസ്ട്രോണോമിക്കൽ സെന്റർ ഇതിനകം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 30-ലധികം ഉല്കാഖണ്ഡങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും, അൽ ഖോർ പ്രദേശത്ത് ഇനിയും ടെക്റ്റൈറ്റ് ഖണ്ഡങ്ങൾ കണ്ടെത്താനാകുമെന്ന പ്രതീക്ഷയുണ്ടെന്നും ഷെയ്ഖ് സൽമാൻ പറഞ്ഞു.
ഇത്തരത്തിലുള്ള ഉല്കാഖണ്ഡങ്ങളുടെ കണ്ടെത്തൽ ഖത്തറിലും മേഖലയിലുമുള്ള ജ്യോതിശാസ്ത്ര ഗവേഷണത്തിനും ശാസ്ത്രീയ പഠനങ്ങൾക്കും ഏറെ പ്രാധാന്യമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img