NEWS
ചെങ്ങന്നൂരിൽ നടുറോഡിൽ ഉപേക്ഷിച്ചത് രണ്ടായിരത്തോളം ഉപയോഗിച്ച ഗർഭനിരോധന ഉറകൾ
31/07/2026 08:10 AM IST
nila

ആലപ്പുഴ: ചെങ്ങന്നൂരിൽ നടുറോഡിൽ രണ്ടായിരത്തോളം ഉപയോഗിച്ച ഗർഭനിരോധന ഉറകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. എം.സി. റോഡിലെ വെള്ളാവൂർ ജംഗ്ഷനിലാണ് വ്യാഴാഴ്ച രാത്രി 10 മണിയോടെ ഴനതോതിൽ ഗർഭനിരോധന ഉറകൾ ഉപേക്ഷിച്ചത്.
ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നിന്ന് ഇവ റോഡിലേക്ക് മനഃപൂർവം വലിച്ചെറിഞ്ഞതാണോ, അതോ അബദ്ധത്തിൽ വീണതാണോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വാഹനം തിരിച്ചറിയാനുള്ള ശ്രമം പൊലീസ് ആരംഭിച്ചിട്ടുണ്ട്.
സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആരോഗ്യ-ശുചിത്വ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി റോഡിൽ ചിതറിക്കിടന്ന ഗർഭനിരോധന ഉറകൾ അടിയന്തരമായി നീക്കം ചെയ്യാൻ നഗരസഭ അധികൃതർ നടപടി സ്വീകരിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










