10:33am 21 July 2024
NEWS
റഷ്യൻ സൈന്യത്തിലേക്ക് ഒരു വർഷത്തിനിടെ എത്തപ്പെട്ടത് 200 ഇന്ത്യക്കാർ; കഴിഞ്‍ ദിവസവും രണ്ടുപേർ കൊല്ലപ്പെട്ടു
12/06/2024  08:43 AM IST
nila
റഷ്യൻ സൈന്യത്തിലേക്ക് ഒരു വർഷത്തിനിടെ എത്തപ്പെട്ടത് 200 ഇന്ത്യക്കാർ; കഴിഞ്‍ ദിവസവും രണ്ടുപേർ കൊല്ലപ്പെട്ടു

യുക്രൈനെതിരായ യുദ്ധം ആരംഭിച്ചതിന് ശേഷം കഴിഞ്ഞ ഒരു വർഷത്തിനിടെ 200 ഇന്ത്യക്കാരെ എങ്കിലും റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. കഴിഞ്ഞ ദിവസം രണ്ട് ഇന്ത്യക്കാർ റഷ്യയിൽ യുദ്ധമുഖത്ത് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. 

വലിയ ശമ്പളം വാഗ്ദാനം ചെയ്ത് കബളിപ്പിക്കുകയാണ് ചെയ്യുന്നത്. യൂട്യൂബ് അടക്കമുള്ള മാധ്യമങ്ങൾ തൊഴിൽ പരസ്യത്തിനായി ഉപയോഗിച്ചാണ് ആളുകളെ റിക്രൂട്ട് ചെയ്യുന്നത്. ആൾക്കടത്തിനെതിരെ സംസ്ഥാനങ്ങളും ജാഗ്രത പുലർത്തണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL