NEWS
2026-ന്റെ ആദ്യ 9 മാസങ്ങളിൽ ഖത്തറിലെത്തിയത് 26 ലക്ഷത്തിലധികം സഞ്ചാരികൾ
06/10/2026 08:19 PM IST
nila

ദോഹ: 2026 വർഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളിൽ ഖത്തറിലെത്തിയത് 2.614 ദശലക്ഷം (26.14 ലക്ഷം) വിദേശ സഞ്ചാരികൾ. കപ്പൽ, വിമാനം, കരമാർഗ്ഗം വഴിയുള്ള കണക്കുകൾ വ്യക്തമാക്കിക്കൊണ്ട് ഖത്തർ ടൂറിസമാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.
സെപ്റ്റംബർ മാസത്തിൽ മാത്രം 2,76,000 സന്ദർശകർ രാജ്യത്തെത്തി. കഴിഞ്ഞ വർഷം സെപ്റ്റംബറിലെ 2,73,000 സന്ദർശകരെ അപേക്ഷിച്ച് 1.1 ശതമാനത്തിന്റെ വർദ്ധനവാണിത്.
ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഖത്തർ സന്ദർശിച്ചവരിൽ ഭൂരിഭാഗവും ജി.സി.സി (GCC) രാജ്യങ്ങളിൽ നിന്നുള്ളവരാണ്.ലോകോത്തര വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ഖത്തറിന്റെ ജനപ്രീതി വർദ്ധിച്ചുവരുന്നതാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










