10:14am 29 November 2026
NEWS
സ്വതന്ത്ര സിനിമകൾക്ക് കൂടുതൽ ഇടം വേണം; നിലപാട് വ്യക്തമാക്കി അന്താരാഷ്ട്ര ചലച്ചിത്രപ്രതിഭകൾ
28/11/2026  03:25 PM IST
nila
സ്വതന്ത്ര സിനിമകൾക്ക് കൂടുതൽ ഇടം വേണം; നിലപാട് വ്യക്തമാക്കി അന്താരാഷ്ട്ര ചലച്ചിത്രപ്രതിഭകൾ

ദോഹ: സ്വതന്ത്ര സിനിമകൾക്ക് കൂടുതൽ പിന്തുണയും പ്രദർശന വേദികളും അനിവാര്യമാണെന്ന് 'ദോഹ ഫിലിം ഫെസ്റ്റിവൽ 2026'-ൽ പങ്കെടുക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രകാരന്മാർ. മേളയിലെ അന്താരാഷ്ട്ര ഫീച്ചർ ഫിലിം മത്സര വിഭാഗത്തിൽ ഇടംപിടിച്ച ചിത്രങ്ങളുടെ സംവിധായകർക്കായി സംഘടിപ്പിച്ച പ്രത്യേക വാർത്താസമ്മേളനത്തിലാണ് അവർ ചലച്ചിത്ര വ്യവസായത്തെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവെച്ചത്.
​സംവിധായകരായ ഹ്യൂഗോ സാൽവതിയേറ, സോംബുട്ട് ചിഡ്ഗാസോൺബോങ്സെ, റാഫേൽ മാനുവൽ, തല ഹദീദ്, അസ്മഹാൻ ബെക്കിറാത്ത് എന്നിവരാണ് വാർത്താസമ്മേളനത്തിൽ സംസാരിച്ചത്. തനതായ സാംസ്കാരിക അടയാളപ്പെടുത്തലുകളുടെ പ്രാധാന്യവും, സ്വതന്ത്ര സിനിമകളെ പൊതുജനങ്ങളുമായി കൂടുതൽ അടുപ്പിക്കേണ്ടതിന്റെ ആവശ്യകതയും അവർ എടുത്തുപറഞ്ഞു.
​1,85,000 യുഎസ് ഡോളർ സമ്മാനത്തുകയുള്ള അന്താരാഷ്ട്ര ഫീച്ചർ ഫിലിം മത്സര വിഭാഗത്തിൽ ആകെ 15 ചിത്രങ്ങളാണ് മാറ്റുരയ്ക്കുന്നത്. ഇതിൽ 13 ചിത്രങ്ങൾ മിഡിൽ ഈസ്റ്റ്-വടക്കേ ആഫ്രിക്ക മേഖലയിൽ ആദ്യമായി പ്രദർശിപ്പിക്കുന്നവയാണ് (MENA Premieres). സംവിധായിക റബാബ് ഖാമിസിന്റെ 'സമാ' (Sama) എന്ന ഡോക്യുമെന്ററിയുടെ ലോക പ്രീമിയറും ഈ വിഭാഗത്തിലുണ്ട്. മത്സരിക്കുന്ന 15 ചിത്രങ്ങളിൽ 11 എണ്ണം ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പിന്തുണയോടെ നിർമ്മിച്ചവയും, 7 എണ്ണം വനിതാ സംവിധായകർ ഒരുക്കിയവയുമാണ് എന്നതും ശ്രദ്ധേയമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img