10:09pm 12 November 2026
NEWS
ഇന്ത്യ–ഹോങ്കോംഗ് മൽസരം പ്രമാണിച്ച് കൂടുതൽ മെട്രോ സർവ്വീസ്
30/03/2026  05:09 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഇന്ത്യ–ഹോങ്കോംഗ് മൽസരം പ്രമാണിച്ച് കൂടുതൽ മെട്രോ സർവ്വീസ്

കലൂർ ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച(30.03.26) നടക്കുന്ന ഇന്ത്യ–ഹോങ്കോംഗ് (AFC ഏഷ്യൻ കപ്പ്  ക്വാളിഫയർ) ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൊച്ചി മെട്രോ കുറഞ്ഞ ഇടവേളകളിൽ കൂടുതൽ സർവീസുകൾ ഏർപ്പെടുത്തും. ഫുട്ബോൾ ആരാധകരുടെ സുഗമമായ യാത്ര ഉറപ്പാക്കുന്നതിനായി ജെ.എൽ.എൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ പ്രത്യേക ക്രമീകരണങ്ങളും തിരക്ക് നിയന്ത്രണ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. വൈകിട്ട് 7.00 മണിമുതൽ ജെ.എൽ.എൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്ന് തൃപ്പൂണിത്തുറയിലേക്കും ആലുവയിലേക്കും നിശ്ചിത ഇടവേളകളിൽ ട്രെയിനുകൾ സർവീസ് നടത്തും. തൃപ്പൂണിത്തുറ ദിശയിലേക്ക് 7:02, 7:09, 7:17, 7:24, 7:32, 7:40, 7:48, 7:56, 8:04, 8:12, 8:22, 8:30, 8:39, 8:47, 8:56 എന്നീ സമയങ്ങളിലാണ് സർവീസ്. അതേ സമയം ആലുവ ദിശയിലേക്ക് 7:02, 7:09, 7:17, 7:23, 7:31, 7:38, 7:46, 7:53, 8:00, 8:07, 8:16, 8:25, 8:34, 8:42, 8:50 എന്നീ സമയങ്ങളിൽ ട്രെയിനുകൾ ഓടും. ഒമ്പത് മണിക്കു ശേഷം പതിവ് പോലെ സർവ്വീസ് 11 മണിവരെ തുടരും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img