10:45am 29 April 2026
NEWS
ഹണിമൂൺ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
10/06/2025  07:58 PM IST
സണ്ണി ലുക്കോസ്
ഹണിമൂൺ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

കൊലപാതകശേഷം രാജാ രഘുവൻഷിയുടെ ഫോണിൽ നിന്ന് സോനം ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു. ഏഴ് ജന്മങ്ങളായി ഒരുമിച്ചെന്ന തലക്കെട്ടോടെയായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. കൊലപാതക ദിവസം ഉച്ചയ്ക്ക് 2.25നാണ് ചിത്രം പോസ്റ്റ് ചെയ്‌തത്. ഭർത്താവ് മരിച്ചിട്ടില്ലെന്ന് വരുത്താനായിരുന്നു ശ്രമം. പോലീസിനെ വഴിതെറ്റിക്കാനായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. കൊലപാതകത്തിന് മുൻപ് ട്രക്കിങ് നടത്തിക്കൊണ്ടിരിക്കവേ ഭർത്താവിന്റെ മാതാവുമായി സോനം ഫോണിൽ സംസാരിച്ചിരുന്നു. ഇത്രയും ദുർഘടമായ സ്ഥലത്തേക്ക് എന്തിനാണ് പോകുന്നതെന്ന് ഭർതൃമാതാവ് ചോദിച്ചിരുന്നു. എന്നാൽ പോയിട്ട് വന്നതിന് ശേഷം കൂടുതൽ സംസാരിക്കാമെന്നായിരുന്നു സോനം മറുപടി നൽകിയത്. മാതാവിന്റെ മൊഴി എടുത്തപ്പോഴായിരുന്നു ഇത്തരത്തിലുള്ള വിവരങ്ങൾ പുറത്തുവരുന്നത്.

പിടിയിലായ കൊലയാളികൾ വാടകയ്ക്ക് എത്തവരെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ പിടിയിലായവർ സോനയുടെ ആൺ സുഹൃത്ത് രാജ് കുശ്വാഹയുടെ സുഹൃത്തുക്കളാണെന്ന് പോലീസ് കണ്ടെത്തി. കൊലപാതക ദിവസം കൊലയാളികളിൽ രണ്ട് പേർ സോനത്തിന് ഒപ്പം ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞിരുന്നു. ഇതിൽ ഒരാളാണ് കൃത്യം നടത്തിയത്. മറ്റൊരാൾ ആരെങ്കിലും വരുന്നുണ്ടോയെന്ന് നിരീക്ഷിക്കുകയാണ്. കൊലയാളികൾ കൈയിൽ കരുതിയ ആയുധം ഉപയോഗിച്ച് രാജാ രഘുവൻഷിയെ ആക്രമിക്കുകയായിരുന്നു. അയാളെ കൊല്ലുമെന്ന് സോനം തന്നെ ആക്രോശിക്കുകയും ചെയ്‌തു. ഇതിന് ശേഷമാണ് കൊലപാതകം നടത്തി മലയിടുക്കിലേക്ക് തള്ളിയിട്ടത്. പിന്നാലെ ഇവർ സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു. കേസിലെ പ്രതികളെയെല്ലാം മേഘാലയിലേക്ക് പോലീസ് കൊണ്ടുപോയി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img